.2 മില്ലിസെക്കന്റില്‍ 1 ജി.ബി. ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം!!!


ഒരു ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പ്യൂട്ടറിനു മുന്നില്‍ തപസിരുന്നിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. എന്നാല്‍ ഇപ്പോള്‍ നിമിഷനേരം കൊണ്ട് ചിത്രങ്ങളും പാട്ടുകളുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.

Advertisement

എങ്കിലും ഇന്റര്‍നെറ്റ് വേഗത പൊതുവെ കുറവാണെന്നാണ് എല്ലാവര്‍ക്കും പരാതി. അത്തരക്കാര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്ത ഇതാ പുറത്തുവന്നിരിക്കുന്നു. ഇനി ഒരു സെക്കന്റില്‍ 43 ടെറാബിറ്റ് ടാറ്റ ഡൗണ്‍ലോഡ് ചെയ്യാം. അതായത് ഒരു ജി.ബി. ഡീണ്‍ലോഡ് ചെയ്യാന്‍ വേണ്ടത് 0.2 മില്ലിസെക്കന്റ്.

Advertisement

എന്നുകരുതി ചാടിക്കയറി കമ്പ്യൂട്ടറില്‍ ക്ലിക് ചെയ്യണ്ട. ഡെന്‍മാര്‍ക് ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സെക്കന്റില്‍ 43 ടെറാബിറ്റ് ഡൗണ്‍ലോഡ് സ്പീഡ് എന്നത് ലോകറെക്കോഡാണ്.

മുന്‍പ് ജര്‍മന്‍ ഗവേഷകര്‍ സെക്കന്റില്‍ 32 ടെറബിറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. അതിനെയാണ് പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മറികടന്നത്.

Best Mobiles in India

Advertisement

English Summary

Researchers download data at 43TB per second, break record, Researchers download data at 43TB per second, Record Internet speed, Read More...