പരിഷ്കരിച്ച മ്യൂസിക്ക് വിഡിയോ ആപ്പുകളുമായി ഷവോമി; രണ്ടും ഒന്നിനൊന്ന് മെച്ചം


ഷവോമി തങ്ങളുടെ മ്യൂസിക് ആപ്പ് പരിഷ്കരിച്ചിരിക്കുന്നു. അടിമുടി മാറ്റത്തോടെയാണ് പുതിയ അപ്ഡേറ്റ് എത്തിയിക്കുന്നത്. വീഡിയോ ആൻഡ് മി മ്യൂസിക് എന്ന പേരിൽ ഒരു സ്വതന്ത്ര വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷൻ ആയാണ് ഇത് പ്രവർത്തിക്കുക. പുതിയ മ്യൂസിക് ആപ്ലിക്കേഷൻ ഫോണിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അടുത്ത ആഴ്ച മുതൽ മി വി വീഡിയോ ആപ്ലിക്കേഷനും ലഭ്യമാകും.

Advertisement

രണ്ട് ആപ്ലിക്കേഷനുകളും പുതിയ ആപ്പ് ആയിട്ടല്ല അവതരിപ്പിക്കുക. പകരം ഷവോമി ഫോണുകളിൽ നിലവിലുള്ള ഇൻബിൾട്ട് മീഡിയ പ്ലേയറുകളുടെ പുതുക്കിയ പതിപ്പുകൾ ആയാണ് ഇവ എത്തുക. സോണി LIV, ഹംഗാമ പ്ലേ, ആൾട്ട്ബാലജി, സീ 5, വിയു, ടി.വി.എഫ് തുടങ്ങിയവയുൾപ്പടെയുള്ള എല്ലാം തന്നെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സ്ട്രീമിംഗ് സേവനങ്ങളാണ് ഇത്.

Advertisement

500,000 മണിക്കൂറിലധികം പ്ലേ ചെയ്യാനുള്ള മ്യൂസിക്ക് ശേഖരമായിരിക്കും ഈ ലൈബ്രറിയെന്ന് Xiaomi അവകാശപ്പെടുന്നുണ്ട്. ഇതിൽ 80 ശതമാനവും സൗജന്യമാണ് എന്നതും ശ്രദ്ധേയം. മ്യൂസിക്ക് വിഭാഗത്തിൽ 13 ഭാഷകളിലായി 10 മില്ല്യൺ സൗജന്യ ഗാനങ്ങൾ ആസ്വദിക്കാം. ഓഫ്‌ലൈനിലും ഇത് ഉപയോഗിക്കാം എന്ന സൗകര്യം കൂടെയുണ്ട്. അതിനായി പാട്ടുകൾ ഡൗണ്ലോഡ് ചെയ്യാം. പാട്ടുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ ഹംഗാമ പ്രോയ്ക്ക് വർഷം 899 ഫീ ആയി നൽകേണ്ടി വരും.

ഇവയിൽ അൽപ്പമധികം പുതുമകളുള്ളത് മ്യൂസിക്ക് ആപ്പ് തന്നെയാണ്. ഈ മ്യൂസിക് ആപ്പിൽ അല്പം രസകരമായ ഒരു സവിശേഷത ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഡൈനാമിക് ലിറിക്‌സ് ആണ് സംഭവം. സൗണ്ട്ഹൗണ്ട് ലൈവ് ലെറിക്സ് പോലെയാണ് ഇത് പ്രവർത്തിക്കുക. നിലവിൽ പാട്ടുകൾ പാടിയുകൊണ്ടിരിക്കുന്ന പാട്ട് ഹൈലൈറ്റ് ചെയ്യും. ഒരു കരോക്കെ പോലെയുള്ള അനുഭവം മാത്രമല്ല, വരിവരിയായി സ്ക്രോൾ ചെയ്താൽ, ആ പാട്ട് നീങ്ങി എവിടെയാണോ വരികൾ നിൽക്കുന്നത് അത് പ്ളേ ചെയ്യുകയും ചെയ്യും.

Advertisement

എത്താന്‍ പോകുന്ന ഐഫോണ്‍ 6.1 ഇഞ്ച് സ്‌ക്രീനില്‍ ഒളിഞ്ഞിരിക്കുന്ന ആ ലേയര്‍ എന്താണ്?

വീഡിയോ ആപ്പിൽ ആണെങ്കിൽ, ഒറ്റ ടാപ്പ് കൊണ്ട് കാസ്റ്റ് ചെയ്യാവുന്ന ഒപ്ഷൻ ഉണ്ട്. അതിനാൽ ഫോണിൽ നിന്നും സുഗമമായി തന്നെ ഡിഎൽഎഎൻ, മിറാഷ്സ്റ്റ് എന്നിവ വഴി സ്മാർട്ട് ടിവിയിൽ ബന്ധിപ്പിച്ച് പ്ളേ ചെയ്യിപ്പിക്കാൻ സാധിക്കും. ബഹുഭാഷാ സബ്ടൈറ്റിലുകൾ, ഒന്നിലധികം ഓഡിയോ ട്രാക്കുകൾ, സ്വകാര്യ ഫോൾഡറുകൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിന് പുറമെ, AVI, MP4, MOV, MKV, MKA, MPEG, M2TS എന്നിവയുൾപ്പെടെയുള്ള എല്ലാ ഫോർമാറ്റുകളും ഈ അപ്ലിക്കേഷൻ പിന്തുണയ്ക്കുന്നുണ്ട്.

മ്യൂസിക്ക് ആപ്പ് അപ്‌ഡേറ്റ് പലർക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആപ്പ് സ്റ്റോർ വഴി ഇവ എളുപ്പത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. എന്നിരുന്നാലും പഴയ മ്യൂസിക്ക് ആപ്പിന്റെ ആ ഒരു ഭംഗി നഷ്ടമായോ എന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. എന്തായാലും വീഡിയോ ആപ്പ് കൂടെ ഇറങ്ങുംവരെ കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

Revamped Mi Video and Mi Music Apps Launched in India