മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മാര്‍ക് സുക്കര്‍ബര്‍ഗിനൊപ്പം വേദി പങ്കിടാന്‍ മലയാളി യുവാവും


ലോകത്തെ പ്രധാന ടെക് മേളകളിലൊന്നായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. ലോകത്തെ പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും മേധാവികളും പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തവണ ഒരു മലയാളി യുവാവും വേദി പങ്കിടുന്നു. അതും 23 വയസുമാത്രം പ്രായമുള്ളയാള്‍.

പേര് രോഹില്‍ ദേവ്. കൊച്ചി സ്റ്റാര്‍ടപ്പ് വില്ലേജിലെ RHL വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഈ 23 കാരന്‍. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രോഹില്‍ദേവ് തന്നെ ആയിരിക്കും.

ഈ മാസം 24 മുതല്‍ 27 വരെയാണ് സ്‌പെയിനിലെ ബാര്‍സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്, ഐ.ബി.എം. സി.ഇ.ഒ വിര്‍ജീനിയ റോമറ്റി തുടങ്ങിയവരാണ് രോഹിലിനെ കൂടാതെ ഇവിടെ സംസാരിക്കുന്നവര്‍.

എന്താണ് രോഹിലിന്റെ പ്രത്യേകത. ഫിന്‍ എന്ന പേരില്‍ രോഹിലും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഒരു സ്മാര്‍ട് മോതിരമാണ് ഈ യുവാവിനെ ഇത്രയും ശ്രദ്ധേയനാക്കിയത്. ഈ മോതിരം ധരിച്ചാല്‍ ടി.വി, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ സ്പര്‍ശിക്കാതെതന്നെ നിയന്ത്രിക്കാം എന്നതാണ് ഫിന്നിന്റെ പ്രത്യേകത. മോതരം ധരിക്കുന്ന വിരല്‍ മറ്റു വിരലുകള്‍ക്കു മുകളിലൂടെ നീക്കിയാല്‍ മാത്രം മതി. ബ്ലുടൂത്ത് വഴിയാണ് ഇത് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നത്.

ക്രൗഡ് ഫണ്ടിംഗ് സൈറ്റായ ഇന്റിഗോഗോയിലൂടെ നടത്തിയ കാംപയിന്‍ വഴി 61,047 ഡോളര്‍ രോഹിലിന്റെ RHL ടെക്‌നോളജീസ് നേടി. അടുത്തിടെ ലാസ്‌വേഗാസിലും ഓസ്ട്രിയയിലും നടന്ന വിവിധ ടെക് മേളകളില്‍ RHL ടെക്‌നോളജീസ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

എങ്ങനെയാണ് രോഹില്‍ വികസിപ്പിച്ചെടുത്ത ഫിന്‍ എന്ന സ്മാര്‍ട് റിംഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ചുവടെ കൊടുക്കുന്നു.

{photo-feature}

Most Read Articles
Best Mobiles in India
Read More About: mwc rhlvision startup ceo
Have a great day!
Read more...