റികോയുടെ പുതിയ പ്രൊജക്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി


റികോ ഇന്ത്യ പുതിയ സീരീസിലുള്ള നൂതനവും ഉന്നത നിലവാരത്തിലുള്ളതുമായ പ്രൊജക്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

Advertisement


പിജെ 52440,പിജെഎക്‌സ് 2440, പിജെ ഡബ്ല്യുഎക്‌സ് 2440 എന്നിവയാണ് വിപണിയിലെത്തിയ പുതിയ റികോ പ്രൊജക്ടറുകള്‍. ചെറുതും, ഭാരം കുറഞ്ഞതും വിവിധ ഉപയോഗങ്ങളോട് കൂടിയതുമാണ് പുതിയ പ്രൊജക്ടറുകള്‍. റികോയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഡിവൈസുകള്‍ക്ക് കമ്പനി ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും വിശ്വാസ്യകതയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കോണ്‍ഫറന്‍സ് റൂമിനും ക്ലാസ്സ് റൂമിനും ഒരു പോലെ ഇണങ്ങുന്ന തരത്തിലാണ് പുതിയ പ്രൊജക്ടറുകളുടെ രൂപ കല്‍പ്പന. മികച്ച കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഡിവൈസുകള്‍ വളരെ എളുപ്പത്തില്‍ കൊണ്ടു നടക്കാനും കഴിയും . സ്‌ക്രീനിനോട് അടുത്താണെങ്കിലും 30 ഇഞ്ച് മുതല്‍ 300 ഇഞ്ച് വരെ വീതിയില്‍ പ്രദര്‍ശനം സാധ്യമാകും. മികച്ച കളറും വ്യക്തതയുള്ള ഇമേജും ആണ് ഇവ നല്‍കുന്നതെന്ന് കമ്പനി പറഞ്ഞു.

Advertisement

പുതിയ ഡിവൈസുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് റികോ ഇന്ത്യയുടെ വിപിയും സിഎംഒയുമായ യുകി ഉചിദ പറഞ്ഞു.

ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!

മികച്ച നിലവാരത്തിലുള്ള നിറങ്ങളും വ്യക്തതയുള്ള ഇമേജുകളും നല്‍കുന്ന തരത്തിലാണ് പുതിയ റികോ പിജെ 2400 സീരീസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എക്കോ മോഡില്‍ ഇമേജിന്റെ നിലവാരം നഷ്ടപ്പെടാതെ ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഇരുണ്ട നിറങ്ങള്‍ക്കായി ബ്രൈറ്റ്‌നസ്സ് ക്രമീകരിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

ഇന്റേണല്‍ സ്പീക്കറുകളും മികച്ച നിലവാരത്തിലുള്ളതാണ്. എക്‌സ്റ്റേണല്‍ സ്പീക്കറിലേക്ക് ഘടിപ്പിക്കാനുള്ള പോര്‍ട്ടും ഉണ്ട്. പ്രൊജക്ടറിന്റെ ലാംമ്പ് ലൈഫ് 5,000 മണിക്കൂറില്‍ നിന്നും 6,000 മണിക്കൂറായി നീട്ടാന്‍ കഴിയും.

റികോ പിജെ 52440

പ്രാരംഭ തലത്തിലുള്ള പ്രോജക്ടറായ റികോ പിജെ 52440 വലിയ സ്‌ക്രീനുകള്‍, സ്റ്റില്‍ ഇമേജുകള്‍ , പവര്‍ പോയിന്റ് പ്രസന്റേഷന്‍ , കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ പ്രൊജക്ടഷന്‍ എന്നിവയ്ക്കായി ഉപയോഗിക്കാം. 3,000 ലുമെന്‍സ് ബ്രൈറ്റ്‌നസും 10000:1 കോണ്‍ട്രാസ്റ്റും നല്‍കുന്ന ഈ മോഡല്‍ മികച്ച പ്രകടനം ഉറപ്പ് നല്‍കുന്നു.

ഇതില്‍ 4:3 ആസ്‌പെക്റ്റ് റേഷ്യോയോട് കൂടി 800*600 ഡിപിഐ വരെയുള്ള എസ്‌വിജിഎ റെസല്യൂഷനില്‍ ഇമേജുകള്‍ പ്രൊജക്ട് ചെയ്യാന്‍ കഴിയും.

ഈ മോഡല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. 2.5 കിലോഗ്രാമാണ് ഭാരമുള്ള ഡിവൈസ് എഡിഎംഐ കണക്ടിവിറ്റി ഓപ്ഷനോട് കൂടിയാണ് എത്തുന്നത്.

റികോ പിജെ എക്‌സ് 2440 , റികോ പിജെ ഡബ്ല്യുഎക്‌സ്2440

ഉയര്‍ന്ന നിലവാരം, സൂഷ്മമായ ഇമേജുകള്‍, വീഡിയോ എന്നിവയ്ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള റികോ പിജെ എക്‌സ് 2440 യ്ക്ക് 1024* 768 ഡിപിഐ വരെയുള്ള എക്‌സ്ജിഎ റെസല്യൂഷനോട് കൂടി പ്രോജക്ട് ചെയ്യാനുള്ള ശേഷിയുണ്ട്.

അതേസമയം റികോ പിജെ ഡബ്ല്യുഎക്‌സ് 2440 യ്ക്ക് 1280 *1800 ഡിപിഐ വരെയുള്ള ഡബ്ല്യുഎക്‌സജിഎ റെസല്യൂഷനില്‍ ഇമേജുകള്‍ പ്രൊജക്ട് ചെയ്യാന്‍ കഴിയും.

തെളിച്ചം താരതമ്യേന കുറവുള്ള മുറിയിലും വ്യക്തതയുള്ള തെളിഞ്ഞ വിഷ്വലുകള്‍ കാണിക്കാന്‍ കഴിയും.

16: 10 ആസ്‌പെക്ട് റേഷ്യോ, ഡെസ്‌ക് ടോപ് കമ്പ്യട്ടര്‍ , ലാപ് ടോപ്പ്, ടാബ് ലെറ്റ് , ഡിവിഡി , ബ്ലൂ റെ പ്ലേയര്‍ തുടങ്ങിയ മള്‍ട്ടി മീഡിയ ഡിവൈസുകളുമായി പ്ലഗ് ഇന്‍ ചെയ്യുന്നതിന് ബില്‍ട്ട് ഇന്‍ എച്ച്ഡിഎംഐ /എംഎച്ച്എല്‍ പോര്‍ട്ട് ഉള്‍പ്പടെയുള്ള മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് ടെര്‍മിനല്‍ എന്നിവയാണ് രണ്ട് മോഡലുകളുടെയും സവിശേഷത.

കൂടാതെ കാഡ് ഡ്രോയിങ്, ബ്ലൂപ്രിന്റ്‌സ്, സ്‌പെഷ്യല്‍ വീഡിയോ എന്നിവയ്ക്കായി 3ഡി പ്രൊജക്ഷന്‍ ടൂളുകള്‍ കൂട്ടിചേര്‍ക്കാനുള്ള ഓപ്ഷനും ഉണ്ട്. വയര്‍ലെസ്സ് പ്രൊജക്ഷന് വൈ-ഫൈ ഡോംഗിള്‍ ഉപയോഗിക്കാം.

എന്തു കൊണ്ട് ഗാലക്‌സി നോട്ട് 8 ഗൂഗിള്‍ പിക്‌സല്‍ 2 XLനേക്കാള്‍ മികച്ചതെന്നു പറയുന്നു?

വിലയും ലഭ്യതയും

ഇന്ത്യയില്‍ എല്ലായിടത്തും പുതിയ പ്രൊജക്ടറുകള്‍ ലഭ്യമാകും.

റികോ പിജെ 52440 യുടെ വില 32,45 രൂപ ആയിരിക്കും . പിജെ എക്‌സ് 2440 ലഭ്യമാകുന്നത് 37,760 രൂപയ്ക്കും പിജെ ഡബ്ല്യുഎക്‌സ് 2440 ലഭ്യമാകുന്നത് 45,910 രൂപയ്ക്കും ആയിരിക്കും.

Best Mobiles in India

English Summary

Ricoh, a premier provider of Imaging Solutions and IT services today announced the launch of its new series of Innovative projectors in India.