റിം ബിസിനസ് വിഭജനത്തിന് ഒരുങ്ങുന്നു



ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ ബിസിനസ് വിഭജനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മെസേജിംഗ് നെറ്റ്‌വര്‍ക്ക് വിഭാഗത്തേയും ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തേയും വേര്‍തിരിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തെ മറ്റൊരു കമ്പനിയാക്കാനോ അല്ലെങ്കില്‍ വില്‍ക്കാനോ ആകും റിം തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ വിഭാഗത്തെ വില്‍ക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ ഏറെ സാധ്യത ആമസോണ്‍, ഫെയ്‌സ്ബുക്ക് കമ്പനികളാണ്. മെസേജിംഗ് നെറ്റ്‌വര്‍ക്ക് വില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Advertisement

ഇത് രണ്ടുമല്ലെങ്കില്‍ കമ്പനിയെ അങ്ങനെ തന്നെ നിലനില്‍ത്തി അതിന്റെ ചില ഓഹരികള്‍ മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖരായ ഏതെങ്കിലും ടെക് കമ്പനി വാങ്ങിയാലും റിമ്മിന് നഷ്ടപ്പെടുന്ന വിപണി മൂല്യം തിരിച്ചെടുക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് മുമ്പും റിം വില്പനയുമായി മൈക്രോസോഫ്റ്റിനെ ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Best Mobiles in India

Advertisement