ഇന്ന് സൂര്യഗ്രഹണം; അഗ്നിവൃത്തമായി സൂര്യനെ കാണാം...


ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന സമയം. സമ്പൂര്‍ണ സൂര്യഗ്രഹണമല്ലെങ്കിലും സൂര്യന്റെ മധ്യഭാഗം ഏറെക്കുറെ മറയും. ഫലത്തില്‍ ചുവന്ന ഗോളത്തിനു പകരം ചുവന്ന വൃത്തമായിട്ടായിരിക്കും ഗ്രഹണ സമയത്ത് സൂര്യനെ കാണാന്‍ കഴിയുക. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം കൂടുതലായതിനാലാണ് ഗ്രഹണം ഭാഗികമാവുന്നത്.

Advertisement

എന്നാല്‍ വളരെ കുറച്ചു സ്ഥലങ്ങളില്‍ നിന്നു മാത്രമേ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാവു. ഓസ്‌ട്രേലിയയാണ് ഇതില്‍ ഒരു രാജ്യം. അവിടെതന്നെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമെ ഗ്രഹണം കാണാനാവു. അന്റാര്‍ട്ടിക്കയാണ് ഗ്രഹണം വ്യക്തമായി ദൃശ്യമാവുന്ന മറ്റൊരു സ്ഥലം.

Advertisement

ഇന്ത്യയില്‍ ചെറിയതോതില്‍ പോലും കാണാന്‍ സാധിക്കില്ല എന്നും വാനനിരീക്ഷകര്‍ പറയുന്നു. ഈ വര്‍ഷം രണ്ട് സൂര്യഗ്രഹണങ്ങള്‍ മാത്രമാണ് ഉള്ളത്. അതില്‍ ഒന്നാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ 15-ന് (ഏപ്രില്‍ 15) ചന്ദ്ര ഗ്രഹണം ഉണ്ടായിരുന്നു. രണ്ട് സമ്പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഈ വര്‍ഷം ഉള്ളത്.

Best Mobiles in India

Advertisement