പിക്സൽ ലോഞ്ചർ പ്ളേ സ്റ്റോറിൽ എത്തി; ഇനി എല്ലാ ഫോണിലും ഉപയോഗിക്കാം!


ആൻഡ്രോയ്ഡ് ഫോണുകളിലെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് ചോദിച്ചാൽ നമുക്ക് ധൈര്യമായി പറയാം അത് അതിന്റെ അറ്റമില്ലാത്ത കസ്റ്റമൈസേഷൻ സൗകര്യങ്ങളാണെന്ന്. അവയിൽ ഏറ്റവും അധികം ഉപകാരപ്രദവും നിറയെ കസ്റ്റമൈസേഷൻ സാധ്യതകൾ ഉള്ളതുമായ ഒന്ന് ലോഞ്ചറുകളാണ്. ഇവയിൽ ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണിൽ അവതരിപ്പിച്ചിരുന്ന പിക്സൽ ലോഞ്ചർ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ ആ ലോഞ്ചർ റൂട്ട് ചെയ്യാതെ തന്നെ മറ്റു ഫോണുകളിലും ലഭ്യമായിരിക്കുകയാണ്.

Advertisement


അതായത് പിക്സൽ ലോഞ്ചർ പ്ളേ സ്റ്റോറിൽ എത്തി എന്ന്. Rootless Pixel launcher എന്ന ഈ ആപ്പ് ഇപ്പോൾ പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റും. അങ്ങനെ നേരിട്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു ഹോം ആപ്പിക്കേഷൻ ആൻഡ്രോയിഡ് റൂട്ട്ലെസ്സ് പിക്സൽ ലോഞ്ചർ ഡീഫോൾട്ട് ആയി സെറ്റ് ചെയ്താൽ മാത്രം മതി. അതോടെ നിങ്ങളുടെ ഫോണിലും പിക്സൽ ലോഞ്ചർ ഉപയോഗിച്ച് തുടങ്ങാം.

ഇതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്യുകയോ മറ്റു ഹാക്കുകൾ ചെയ്യുകയോ ഒന്നും തന്നെ വേണ്ടതില്ല. നേരിട്ട് തന്നെ പ്ളേ സ്റ്റോറിൽ നിന്നുംഇൻസ്റ്റാൾ ചെയ്യാൻ പറ്റും. അല്പം കസ്റ്റമൈസെഷൻ ഓപ്ഷനുകൾ കൂടെ ഈ ലോഞ്ചർ നൽകുന്നുണ്ട്.

Advertisement

താരതമ്യേന മറ്റു ലോഞ്ചർ ആപ്പുകളെ അപേക്ഷിച്ച് ഗൂഗിൾ ശുദ്ധ ലോഞ്ചറുകൾക്ക് ഒരു പ്രത്യേകതയുണ്ട്‌. എന്തെന്ന് വെച്ചാൽ അനാവശ്യമായ പരസ്യങ്ങളോ ബഗ്ഗുകളോ ആപ്പ് സജഷനുകളോ ഒരു നൂറു ഓപ്ഷനുകളോ അങ്ങനെ തുടങ്ങി ഫോൺ വേഗത കുറയ്ക്കുന്ന കാര്യങ്ങൾ ഇത്തരം പല ലോഞ്ചർ ആപ്പുകളിലും കാണാം. എന്നാൽ അതുപോലെയുള്ള യാതൊരു വിധ പ്രശ്നങ്ങളും പിക്സൽ ലോഞ്ചർ ആവട്ടെ, അതിനു മുമ്പുണ്ടായിരുന്ന ഗൂഗിൾ നൗ ലോഞ്ചർ ആവട്ടെ, അവിടെ നമുക്ക് കാണാൻ സാധിക്കില്ല.

ഇതോടൊപ്പം തന്നെ ഗൂഗിൾ ഹോം, ന്യൂസ്, അസിസ്റ്റന്റ് സേവനങ്ങളെല്ലാം തന്നെ ഈ ആപ്പ് വഴി ഒറിജിനൽ ആപ്പിൽ ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കുകയും ചെയ്യാം. അപ്പോൾ ഈ ലോഞ്ചർ ആവശ്യമുള്ളവർ ഡൗണ്ലോഡ് ചെയ്ത് ഇന്ന് തന്നെ ഉപയോഗിച്ചു തുടങ്ങുകയല്ലേ. മികച്ച ഒരു ലോഞ്ചർ അനുഭവം നിങ്ങൾക്ക് കിട്ടും എന്ന് തീർച്ച.

Advertisement

ഫോണിലെ സകലതും അടിച്ചുമാറ്റുന്ന പ്ലെ സ്റ്റോറിലെ വ്യാജ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം?

Best Mobiles in India

Advertisement

English Summary

'Rootless' Pixel Launcher is now available for download on Play Store