ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


ഇന്റർനെറ്റ് എന്ന വലിയ ശൃംഖലയിൽ അപകടങ്ങൾ സൃഷ്ട്ടിക്കുന്ന ചതിക്കുഴികൾ അനവധിയാണ്. ഇന്റർനെറ്റ് കൈകാര്യം ചെയ്യുമ്പോൾ ഇതെല്ലാം ഒഴിവാക്കുന്നതിനായി ആകെ ചെയ്യാനുള്ളത് സുരക്ഷിതമായി മുൻകരുതലുകളോടുകൂടി ഉപയോഗിക്കുക എന്നുള്ളതാണ്. ഇന്ന് അനവധി പ്രശ്നങ്ങളാണ് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നേരിടേണ്ടതായി വരുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഗൂഗിൾ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നിർദേശിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാംസംഗ് എസ് പെന്‍ സ്റ്റൈലസില്‍ ഓപ്റ്റിക്കല്‍ സൂം ക്യാമറ കൂടി ഉള്‍പ്പെടുത്തിയേക്കും

ആൻഡ്രോയിഡ് ഫോൺ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം ?

ഗൂഗിൾ പ്ലെയ്‌സ്‌റ്റോറാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ്ളിക്കേഷനുകൾ സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാൻ പറ്റിയ പ്ലാറ്റ്‌ഫോം. ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സേവനത്തിനൊപ്പമാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലെ എല്ലാ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കപ്പെടുന്നത്.

പ്ലേസ്റ്റോറിലെ അഞ്ച് കോടി ആപ്ലിക്കേഷനുകള്‍ ദിവസേന പരിശോധിക്കുകയും അപകടകരമായ ആപ്ലിക്കേഷനുകള്‍ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യുന്നത് ഈ സവിശേഷത മാത്രം ഉപയോഗിച്ചാണ്. പാസ്സ്‌വേർഡ് ഉപയോഗിച്ച്‌ ഫോൺസ്‌ക്രീൻ ലോക്ക് ചെയ്യണമെന്ന നിർദേശവും ഗൂഗിൾ നൽകുന്നുണ്ട്. ഫോൺ എവിടെയെങ്കിലും വെച്ച് മറന്നു പോയാൽ സ്വകാര്യ വിവരങ്ങൾ ചോരുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്.

മറ്റുള്ള ആപ്പ്ളിക്കേഷനുകളിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം ?

ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റ്, ക്യാമറ, മൈക്രോഫോണ്‍, സ്‌റ്റോറേജ് എന്നിവയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ചോദിക്കാറുണ്ട്. അവയിൽ ആവശ്യമായവയക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതി നൽകുക. ഇത്തരം ആപ്പുകളുടെ പ്രവേശനവിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതിനായി ചെയ്യേണ്ടത് "സെറ്റിംഗ്സ് > അപ്പ്സ് & നോട്ടിഫിക്കേഷൻസ് > അഡ്വാൻസ്‌ഡ്> ആപ്പ് പെർമിഷൻസ്" സന്ദര്‍ശിച്ചാല്‍ മതിയാകും.

ഗൂഗിൾ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം?

ജിമെയില്‍, ഡോക്‌സ്, ഡ്രൈവ് എന്നിവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഒരാളുടെ ഗൂഗിള്‍ അക്കൗണ്ട് സുരക്ഷിതമാക്കി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഗൂഗിള്‍ അക്കൗണ്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന നിര്‍ദേശം ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് തുടർച്ചയായി നല്‍കിവരുന്നുണ്ട്. ഡെസ്ക്‌ടോപ്പിൽ ഗൂഗിൾ അക്കൗണ്ടിൽ കയറി 'സെക്യൂരിറ്റി ചെക്ക്' ചെയ്താൽ മതിയാകും. ഇതുവഴി ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് നൽകും. ഗൂഗിള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷനും ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്.

ഗൂഗ്‌ളിങ്

തുടർച്ചയായി സെക്യൂരിറ്റി ചെക്ക് ചെയ്യുന്നത് പ്രോത്സാഹനം നൽകേണ്ട കാര്യമാണ്. എന്തെന്നാൽ, ഇന്റർനെറ്റ് ശ്രദ്ധയില്ലാതെ ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിൽ അകപ്പെട്ടാൽ അതിൽ നിന്നും മുക്തിനേടുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ലളിതമായി ഒഴിവാക്കാവുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: google security apps internet

Have a great day!
Read more...

English Summary

Google urges its users to secure their phone, secure their data and secure their account, to stay safe online. Here are three simple steps for three tasks Google is urging users to do as part of its Safer Internet campaign. These kind of interventions help to encourage the internet usage in safe mode.