സാംസങ്ങ് ഗാലക്‌സി നോട് 4 സെപ്റ്റംബര്‍ 3 -ന്


സാംസങ്ങ് ഗാലക്‌സി നോട് 4 സ്മാര്‍ട്‌ഫോണിന്റെ ലോഞ്ചിംഗ് സെപ്റ്റംബര്‍ 3 -നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോഞ്ചിംഗ് ഇവന്റിനുള്ള ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായി സാംമൊബൈല്‍സ് റിപ്പോര്‍ട് ചെയ്തു. ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന IFA ടെക് എക്‌സ്‌പോയോടനുബന്ധിച്ചായിരിക്കും പുതിയ ഫോണിന്റെ ലോഞ്ചിംഗ്.

Advertisement

രണ്ട് സ്‌ക്രീന്‍ വേരിയന്റുകളിലായിരിക്കും ഫോണ്‍ ലോഞ്ച് ചെയ്യുന്നതെന്നാണ് സൂചന. ഒന്ന് മടക്കാവുന്ന ഡിസ്‌പ്ലെയുള്ളതും മറ്റൊന്ന് സാധാരണ ഡിസ്‌പ്ലെയുള്ളരും ആയിരിക്കും. 2 K റെസല്യൂഷനോടു(1440-2560 പിക്‌സല്‍) കൂടിയ 5.7 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും ഫോണിനുണ്ടാവുക.

Advertisement

ക്യാമറയാണ് ഗാലക്‌സി നോട് 4-ന്റെ മറ്റൊരു പ്രത്യേകത. നോട് 3 യിലെ 13 എം.പി ക്യാമറയ്ക്കു പകരം 20.7 എം.പി ക്യാമറയായിരിക്കും നോട് 4-ല്‍ ഉണ്ടാവുക. 4 K വീഡിയോ റെക്കോഡ് ചെയ്യാനും കഴിയും.

64-ബിറ്റ് പ്രൊസസറും 4 ജി.ബി. റാമുമുണ്ടാകും ഫോണില്‍ എന്നാണ് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇത് ഉറപ്പില്ല. 32, 64, 128 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകളിലായിരിക്കും ഫോണ്‍ ലഭിക്കുക. വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ആയ ഫോണ്‍ 4 ജി സപ്പോര്‍ട് ചെയ്യും.

Best Mobiles in India

Advertisement

English Summary

Samsung announces Galaxy Note 4 launch date, Samsung Galaxy Note 4 to launch on September 3, Samsung announces Galaxy Note 4 launch date, Read More...