തീയണയ്ക്കുന്ന പാത്രവുമായി സാംസങ്


തീയണയ്ക്കാന്‍ സഹായിക്കുന്ന പാത്രവുമായി സാംസങ്. ഫയര്‍വേസ് എന്ന് പേരിട്ടിരിക്കുന്ന ഇത് കാഴ്ചയില്‍ പൂപാത്രത്തിന് സമാനമാണ്. ചുവപ്പ് നിറത്തിലുള്ള ഫയര്‍വെയ്‌സ് പിവിസി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തീ അണയ്ക്കാന്‍

ഫയര്‍വേസിന്റെ പുറംപാളിയില്‍ തീ അണയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ് മിശ്രിതമുണ്ട്. അതുകൊണ്ട് തീയിലേക്ക് ഫയര്‍വേസ് വലിച്ചെറിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ കെടും.

വീടുകളില്‍ സൂക്ഷിക്കാന്‍

പൂപാത്രവുമായി സാമ്യമുള്ളതിനാല്‍ സാധാരണ അഗ്നിശമന ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ വീടുകളില്‍ സൂക്ഷിക്കാന്‍ കൂടുതല്‍പേര്‍ തയ്യാറാകുമെന്ന് സാംസങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പഠനത്തില്‍ കണ്ടെത്തി.

സാംസങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെയ്ല്‍ വേള്‍ഡ് വൈഡാണ് ഫയര്‍വേസ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ എല്ലാ വീടുകളിലും അഗ്നിശമന സംവിധാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ 2017-ല്‍ നിയമം പാസ്സാക്കിയിരുന്നു. അതിനുശേഷവും 60 ശതമാനം വീടുകളിലും ഇത്തരം സംവിധാനങ്ങളില്ലെന്ന് സാംസങ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഔദ്യോഗിക കണക്ക്.

കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലെ ഗോസിവണ്‍സ് എന്നറിയപ്പെടുന്ന ചെലവുകുറഞ്ഞ വീടുകളില്‍ അഗ്നിബാധയുണ്ടാവുകയും അതില്‍ ഏഴുപേര്‍ മരിക്കുകയും ചെയ്തു. 11 പേര്‍ക്ക് പരിക്കേറ്റു. 2013-2018 കാലയളവില്‍ രാജ്യത്ത് 252 അഗ്നിബാധകളുണ്ടായതായാണ് ഔദ്യോഗിക കണക്ക്.

രംഗത്തെത്തിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് സാംസങ് ഫയര്‍വേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം കമ്പനി ഒരുലക്ഷം ഫയര്‍വേസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഇതോടെ അഗ്നിശമന സംവിധാനങ്ങളുള്ള വീടുകളുടെ എണ്ണത്തില്‍ ദക്ഷിണ കൊറിയയില്‍ എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Most Read Articles
Best Mobiles in India
Read More About: samsung news technology

Have a great day!
Read more...

English Summary

Samsung develops 'throwable' vase that doubles as a fire extinguisher to put out small blazes in seconds