ബ്രസീലിലെ സാംസങ്ങ് ഫാക്റ്ററിയില്‍ കവര്‍ച്ച; 360 ലക്ഷം ഡോളറിന്റെ നഷ്ടം


ലോകകപ്പ് മാമാങ്കത്തിനിടെ ബ്രസീലില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു കവര്‍ച്ചയുടെ വാര്‍ത്തയും. ലോകത്തെ മുന്‍നിര ഇലക്‌ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സാംസങ്ങിന്റെ സാവോ പോളൊയിലുള്ള ഫാക്റ്ററിയിലാണ് കവര്‍ച്ച നടന്നത്. ഏകദേശം 360 ലക്ഷം ഡോളര്‍ വിലവരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ കടത്തിയതായി സാംസങ്ങ് അറിയിച്ചു.

Advertisement

തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ഏഴുട്രക്കുകളിലായി വന്ന 20 പേരാണ് കവര്‍ച്ച നടത്തിയത്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുകയായിരുന്ന ഏതാനും ജീവനക്കാരെ ബന്ദികളാക്കിയ ശേഷമാണ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എടുത്തത്.

Advertisement

അതേസമയം ബന്ദികളാക്കാത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി ഊരിവാങ്ങിയ ശേഷം ജോലിചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഏകദേശം മൂന്നു മണിക്കൂര്‍ കവര്‍ച്ചക്കാര്‍ ഫാക്റ്ററിയിലുണ്ടായിരുന്നു.

സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങളാണ് ഏഴ് ട്രക്കുകളിലായി കൊണ്ടുപോയത്. അതേസമയം ജീവനക്കാരെ ആരെയും ഉപദ്രവിച്ചില്ല.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും സാംസങ്ങ് അധികൃതര്‍ പറഞ്ഞു.

Best Mobiles in India

Advertisement

English Summary

Samsung factory robbed, $36 million in electronics stolen, Samsung Factory in Brazil Robbed, Dollar 36 Billion in Electronics stolen, Read More...