സാംസങ്ങിന്റെ മടക്കുന്ന ഫോൺ ഇനി സ്വപ്നമല്ല; അടുത്ത വർഷം എത്തുന്നു..!


മടക്കാന്‍ കഴിയും എന്നു പറയുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി Xനെ കുറിച്ച് വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കുറേയായി. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ് ടെക് ലോകത്ത്. ഐഫോണ്‍ Xനു വെല്ലു വിളിയായി ഈ ഫോണ്‍ എത്തുമോ എന്നതില്‍ പോലും സംശയമാണ്.

Advertisement

ആപ്പിള്‍ കമ്പനി വരെ ഇതു വരെ പരീക്ഷിച്ചു നോക്കാന്‍ മുതിരാത്ത ഒരു ഫോണ്‍ സങ്കല്‍പ്പമാണ് സാംസങ്ങ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നും സംസാരവിഷം ആകുന്നുണ്ട്. ഈ വര്‍ഷം അവസാനം തന്നെ ഈ ഫോണ്‍ ഇറങ്ങുമെന്നും വാര്‍ത്തകളുണ്ട്.

Advertisement

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രോജക്ട് പേര് മാറ്റിയതായും ബെല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇപ്പോള്‍ 'Winner' എന്ന കോഡ് നെയിമിന്റെ കീഴിലാണ് ഗ്യാലക്‌സി X. ഇതിനു മുന്‍പ് നിക് നെയിം 'Valley' എന്നായിരുന്നു. ഈ ഫോണിന്റെ പണി തുടങ്ങിയോ എന്നു പോലും ഉറപ്പില്ല, എന്നിരുന്നാലും ഫോണിന്റെ മുകളില്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കയാണ് ടെക് പ്രേമികള്‍.

ഫോണ്‍ തുറക്കുമ്പോള്‍ ടാബ്ലറ്റ് പോലെ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഒരു അഭ്യൂഹം. എന്നാല്‍ ഏവര്‍ക്കും അറിയാം സാംസങ്ങ് ഫോണുകളുടെ ഹാര്‍ഡ്‌വയറിന്റെ കരുത്ത്. ആ ഹാര്‍ഡ്‌വയറും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ പുതുമകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും എല്ലാം കൂടി ഒത്തു ചേരുമ്പോള്‍ ടെക് ലോകത്തെ ഞെട്ടിക്കുന്ന തരത്തിലുളള ഉത്പന്നമായിരിക്കുമെന്നു നമുക്ക് വിശ്വസിക്കാം.

Advertisement

ഇപ്പോള്‍ ഗ്യാക്‌സി Xന്റെ പേറ്റന്റുകള്‍ പുറത്തു വന്നിട്ടുണ്ട്. അതാണ് ഈ ഫോണ്‍ വീണ്ടും ചര്‍ച്ചാവിഷമാകാനുളള കാരണങ്ങള്‍. ഓരോ വര്‍ഷവും നൂറു കണക്കിനു പേറ്റന്റുകളാണ് സാംസങ്ങ് ഫയല്‍ ചെയ്യുന്നത്.

സാംസങ് ഗാലക്‌സി S10 അണിയറയില്‍ ഒരുങ്ങുന്നു; 2019 ജനുവരിയോടെ വിപണിയിലെത്തും

പല റിപ്പോര്‍ട്ടുകളും ഇറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടു പ്രകാരം ഗ്യാലക്‌സി Xന് മൂന്നു 3.5 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടെന്നാണ്. അതിനാല്‍ ഒരു പുസ്തകം പോലെ ഫോണ്‍ അടയ്ക്കാം, ടാബ്ലറ്റ് പോലെ തുറക്കാം പിന്നെ ഡിവൈസ് അടച്ചു കഴിഞ്ഞാല്‍ ഒരു സ്‌ക്രീനും നിങ്ങള്‍ക്കു കാണാം.

Best Mobiles in India

Advertisement

English Summary

Samsung Foldable Galaxy X Tipped For An Early 2019, report