സാംസങ് ഗാലക്‌സ് A8 (2018) ജനുവരി 5ന് വിപണിയില്‍; പ്രീ- ഓര്‍ഡര്‍ ആരംഭിച്ചു


ഗാലക്‌സി A8 (2018), ഗാലക്‌സി A8+(2018) എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ 2018 ജനുവരിയില്‍ പുറത്തിറക്കുമെന്ന് സാംസങ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു.

കൊറിയന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച ഗാലക്‌സി A8 (2018) ദക്ഷിണ കൊറിയന്‍ വിപണിയിലെത്തും. ഫോണിന്റെ പ്രീ- ഓര്‍ഡര്‍ ആരംഭിച്ചതായും വില്‍പ്പന ജനുവരി 5ന് തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 36000 രൂപയാണ് ഫോണിന്റെ വില.

റിപ്പോര്‍ട്ടില്‍ ഗാലക്‌സി A8 (2018)-നെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. A8+(2018) എന്ന് പുറത്തിറങ്ങുമെന്നോ A8 മറ്റ് രാജ്യങ്ങളില്‍ ലഭ്യമാവുമോ തുടങ്ങിയ കാര്യങ്ങളൊന്നും കൊറിയന്‍ ഹെറാള്‍ഡിന്റെ വാര്‍ത്തയിലില്ല.

ഗാലക്‌സി s8-ന് സമാനമാണ് ഗാലക്‌സി A8 സ്മാര്‍ട്ട്‌ഫോണുകള്‍. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ രൂപകല്‍പ്പനയോട് കൂടിയതാണ് ഇരു ഫോണുകളും. VR. സാംസങ് പേ എന്നിവയാണ് ഇവയെ ആകര്‍ഷകമാക്കുന്ന മറ്റ് സവിശേഷതകള്‍. ഗാലക്‌സി A8 (2018)- ഉം ഗാലക്‌സി A8+(2018)-ഉം രണ്ട് സെല്‍ഫി ക്യാമറകളോടെ പുറത്തിറങ്ങുന്ന സാംസങിന്റെ ആദ്യത്തെ ഫോണുകളാണ്.

ഐഫോണിന്റെ ബാറ്ററി മാറ്റാന്‍ ഇനി 2000 രൂപ മാത്രം

A8-ന്റെ മറ്റ് പ്രത്യേകതകള്‍ നോക്കാം. 18.5:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ 5.6 ഇഞ്ച് FHD+ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ. 4GB റാം, എക്‌സിനോസ് 7885 SoC. സ്‌റ്റോറേജ് ശേഷി 32 GB, 64 GB എന്നിവയാണ്. പിന്‍ഭാഗത്തെ ക്യാമറ 16MP-ഉം സെല്‍ഫി ക്യാമറകള്‍ f/1.9 അപെര്‍ച്ചറോട് കൂടിയ 16 MP, 8MP ക്യാമറകളുമാണ്. ലൈവ് ഫോക്കസ്, ഡിജിറ്റല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സൗകര്യങ്ങളുമുണ്ട്.

ഗാലക്‌സി A8 (2018) പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ടിലാണ്. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയില്‍ അല്ല. 4G VoLTE, USB ടൈപ്പ് C- പോര്‍ട്ട് എന്നിവയൊക്കെ ഫോണില്‍ ഒരുക്കിയിട്ടുണ്ട്. വെളളവും പൊടിയും പ്രതിരോധിക്കാന്‍ കഴിയുന്ന A8-ല്‍ പിന്‍ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സെന്‍സറുണ്ട്. മറ്റൊരു പ്രത്യേകത 3000 mAh ബാറ്ററിയാണ്.

Most Read Articles
Best Mobiles in India
Read More About: samsung news smartphones

Have a great day!
Read more...

English Summary

Samsung announced the launch of the Galaxy A8 (2018) and Galaxy A8+ (2018) smartphones in December 2017. Back then, the company had announced that these smartphones will go on sale from January 2018. Now, the Galaxy A8 (2018) is said to go on sale from January 5 in South Korea and the preorders have debuted.