സാംസംഗ് ഗ്യാലക്‌സി എ9(2018) ഗ്യാലക്‌സി എ7 (2018) സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചു


സാംസംഗ് തങ്ങളുടെ എ സീരീസ് ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്യാലക്‌സി എ10, എ30, എ50 മോഡലുകളെ വിപണിയിലെത്തിച്ചിരുന്നു. എ സീരീസ് ഫോണുകള്‍ക്ക് സ്വീകാര്യത ഏറിയതാണ് പുത്തന്‍ മോഡലുകളെ വിപണിയിലെത്തിക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്. ഇപ്പോഴിതാ രണ്ട് എ സീരീസ് മോഡലുകള്‍ക്ക് വിലകുറച്ചിരിക്കുകായണ് സൗത്ത് കൊറിയന്‍ കമ്പനി.

Advertisement

2018ല്‍ പുറത്തിറങ്ങിയ എ സീരീസ് മോഡലുകളായ സാംസംഗ് ഗ്യാലക്‌സി എ9(2018) ഗ്യാലക്‌സി എ7 (2018) എന്നിവയ്ക്കാണ് ഇപ്പോള്‍ വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 8,000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് വിലക്കുറവ് ലഭിക്കുക. ഓഫര്‍ പരിമിതകാലത്തേക്ക് മാത്രമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആവശ്യമുള്ളവര്‍ എത്രയും വേഗം വാങ്ങേണ്ടിവരും.

Advertisement

സാംസംഗ് ഗ്യാലക്‌സി എ9(2018) ഗ്യാലക്‌സി എ7 (2018) ഡിസ്‌കൗണ്ട് ഓഫര്‍

ക്വാഡ് ക്യാമറ സവിശേഷതയുമായി പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് സാംസംഗ് ഗ്യാലക്‌സി എ9(2018). 30,990 രൂപയായിരുന്നു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയപ്പോഴുണ്ടായിരുന്ന വില. നിലവില്‍ അവതരിപ്പിച്ച ഓഫര്‍ പ്രകാരം 6 ജി.ബി റാം വേരിയന്റ് 22,990 രൂപയ്ക്കും 8 ജി.ബി റാം വേരിയന്റ് 25,990 രൂപയ്ക്കും വാങ്ങാനാകും.

ഗ്യാലക്‌സി എ7 (2018) മോഡലിന് 3,000 രൂപയുടെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 4ജി.ബി റാം വേരിയന്റിന് 23,990 രൂപയായിരുന്നു വിപണിയിലെത്തിയപ്പോഴുണ്ടായിരുന്ന വില. എന്നാലിപ്പോള്‍ 5ജി.ബി റാം മോഡലിന് 14,990 രൂപയും 6 ജി.ബി റാം മോഡലിന് 19,990 രൂപയുമാണ് വിപണിവില.

Advertisement

ഓഫ്‌ലൈന്‍ റീടെയ്ല്‍ സ്റ്റോറുകള്‍ വഴി സാംസംഗ് ഗ്യാലക്‌സി എ9(2018) ഗ്യാലക്‌സി എ7 (2018) സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് പുതിയ വിലക്കുറവ് ലഭിക്കുക. മേയ് 30 വരെയാണ് ഓഫറിന്റെ കാലാവധി.

ഹാക്കര്‍മാരെ കബളിപ്പിക്കുന്ന സ്മാര്‍ട്ട് എഐ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

Best Mobiles in India

Advertisement

English Summary

Samsung Galaxy A9 (2018) and Galaxy A7 (2018) get up to Rs 8,000 price drop