ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി: കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ്റയും, ഇനി എന്തു വേണം?


സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ജെ ശ്രേണിയിലുളള ഗ്യാലക്‌സി ജെ2 2018 ആണ് അവതരിപ്പിച്ചത്. സാംസങ്ങ് മാള്‍ എന്ന പുതിയ ഫീച്ചറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 8190 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ 27 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും. ഗോള്‍ഡ്, ബ്ലാക്ക്, പിങ്ക് എന്നീ മൂന്നു നിറത്തിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Advertisement

ജിയോ വരിക്കാര്‍ക്ക് 2750 രൂപ ക്യാഷ്ബാക്കായി ലഭിക്കും. ഇതിനായി മൈജിയോ അക്കൗണ്ട് വഴി 198, 299 പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യണം. കൂടാതെ അടുത്ത പത്ത് റീച്ചാര്‍ജ്ജുകള്‍ക്ക് 10ജിബി 4ജി ഡാറ്റ അധികമായും ലഭിക്കും. അതായത് 100 ജിബി അധിക ഡാറ്റ ലൈവ് ക്രിക്കറ്റ്, മ്യൂസിക് ആസ്വദിക്കാന്‍ ഉപയോഗിക്കാം.

Advertisement

സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ ഗ്യാലക്‌സി ജെ2 2018ന് 5.0 ഇഞ്ച് QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ക്വാഡ്-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയുമുണ്ട്. 'Device Maintance' ഫീച്ചര്‍ ഉളളതിനാല്‍ ഉപകരണത്തിന്റെ സവിശേഷത ഓട്ടോമാറ്റിക്ക് ആയി അറിയാം.

സാംസങ്ങ് മാള്‍ എന്ന സവിശേഷതയും ഈ ഫോണിലുണ്ട്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഉപകരണത്തിന്റെ ബിക്‌സ്‌ബൈ വിഷനു സമാനമാണ് ഈ ഫീച്ചര്‍. അതായത് ക്യാമറ ഉപയോഗിച്ച് ഉത്പന്നത്തിന്റെ സവിശേഷത പകര്‍ത്തി നല്‍കിയാല്‍ ആ ഉത്പന്നത്തിന് ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും മികച്ച ഡീല്‍ ഏതെന്നു കണ്ടെത്താന്‍ സാംസങ്ങ് സഹായിക്കുന്നു.

Advertisement

ആമസോണ്‍, ദബോഗ്, ഷോപ്പ്ക്ലൂസ്, ടാറ്റ ക്ലിക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സാംസങ്ങ് മാളുമായി സഹകരിച്ചിട്ടുണ്ട്. ഇതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോയും ഷവോമി റെഡ്മി നോട്ട് 5 പ്രോയും കൊമ്പുകോര്‍ക്കുന്നു; വിജയി ആര്?

സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് 'Move to memory Card' എന്ന സവിശേഷതയും കമ്പനി കാണ്ടു വന്നിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Samsung Galaxy J2 2018, the latest addition to Samsung's Galaxy J series, has just been launched in India. Priced at Rs. 8,190, the smartphone will be available for sale from April 27. Notably, the Galaxy J2 2018 has Samsung Mall, which uses artificial intelligence to provide a better online shopping experience.