സാംസങ്ങ് ഗാലക്‌സി ജെ 6, ജെ8, എ6, എ6 പ്ലസ് എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി


സാംസങ്ങിന്റെ നാലു പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. സാംസങ്ങ് ഗാലക്‌സി ജെ6, ഗാലക്‌സി ജെ8, ഗാലക്‌സി എ6, ഗാലക്‌സി എ6 പ്ലസ് എന്നിവയാണ് പുതിയ ഫോണുകള്‍. ഈ ഫോണുകള്‍ക്ക് ചില സവിശേഷതകള്‍ ഒരു പോലെയാണെങ്കിലും വ്യത്യസ്ഥ വിലകളാണ്.

Advertisement

ഇന്‍ഫിനിറ്റി പാനല്‍ ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് 8.0 ഓറിയോയുമാണ് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍. സാംസങ്ങിന്റെ പുതിയ ജെ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോകൃത അനുഭവം മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. കൂടാതെ മികച്ച ഓഡിയോ അനുഭവം മെച്ചപ്പെടുത്താനായി ഡോള്‍ബി ആറ്റംസും ഉപകണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

ബിക്‌സ്‌ബൈ ഹോം, ബിക്‌സ്‌ബൈ വിഷന്‍, ബിക്‌സ്‌ബൈ റിമൈന്‍ഡര്‍ എന്നീ സവിശേഷതകളും ഫോണിലുണ്ട്. എന്നാല്‍ ബിക്‌സ്‌ബൈ വോയിസ് പിന്തുണയ്ക്കില്ല. ചാറ്റ് ഓവര്‍ വീഡിയോ ഫീച്ചറും സാംസങ്ങ് ഇതിനോടൊപ്പം അവതരിപ്പിച്ചു. അതായത് മറ്റു ആപ്‌സുകളായ യൂട്യൂബ്, VLC പ്ലേയര്‍ എന്നിവ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വാട്ട്‌സാപ്പും ടെക്സ്റ്റ് മെസേജുകളും ഉപയോഗിക്കാന്‍ കഴിയും. ഇതിനായി ഒരു ചെറിയ വിന്‍ഡോ സ്‌ക്രീനിന്റെ വശത്തായി തുറന്നു വരുന്നതാണ്.

സാംസങ്ങിന്റെ പുതിയ ഫോണുകളുടെ സവിശേഷതകള്‍ ഓരോന്നായി നോക്കാം.

Samsung Galaxy J6

ഗാലക്‌സി ജെ6ന് 18:5:9 എന്ന അനുപാതത്തില്‍ 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ്. 3ജിബ റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് ഫോണില്‍. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണില്‍ 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, 3000എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

Advertisement

Samsung Galaxy J8

18:5:9 അനുപാതത്തില്‍ 5.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി ജെ6ന്. എക്‌സിനോസ് 7870 SoC ചേര്‍ന്ന 3ജിബ/4ജിബ റാം 32ജിബി/ 64ഡിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഗാലക്‌സി ജെ6ല്‍. 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഫോണില്‍ 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, 3000എംഎഎച്ച് ബാറ്ററിയും ഉണ്ട്.

Samsung Galaxy A6

5.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി എ6ന്. ഒക്ടാകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3ജിബി/ 4ജിബി റാം 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിയുമുണ്ട്. 16എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറുമാണ് ക്യാമറ സവിശേഷതകളില്‍. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

വൺപ്ലസ് 6 ന് പണി കൊടുക്കാൻ ഗാലക്‌സി എസ് 8, എ 8+ എന്നിവക്ക് 8000 രൂപയോളം കുറച്ച് സാംസങ്!

Samsung Galaxy A6+

6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി A6+ ല്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്‌സി എ6 പ്ലസില്‍.

വില/ ലഭ്യത

ഗാലക്‌സി എ6 32ജിബി വേരിയന്റിന് 13,990 രൂപയും 64ജിബി വേരിയന്റിന് 16,490 രൂപയുമാണ്. ഗാലക്‌സി എ8 ന്റെ വില 18,990 രൂപയാണ്, ഗാലക്‌സി എ6 32ജിബി വേരിയന്റിന് 21,990 രൂപയും 64ജിബി വേരിയന്റിന് 22,990 രൂപയുമാണ്. ഇതില്‍ ഗാലക്‌സി A6 + ആണ് ഏറ്റവും വില കൂടിയ ഫോണ്‍, ഇതിന്റെ വില 25,990 രൂപയാണ്.

ഗാലക്‌സി ജെ8 ഒഴികെ മറ്റു മൂന്നു ഫോണുകളും മേയ് 22 മുതല്‍ ഫ്‌ളിപ്കാര്‍ട്ടു വഴിയും സാംസങ്ങ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും റീട്ടെയില്‍ ഔട്ട്‌ലെറ്റ് വഴിയും, പേറ്റിഎം മാള്‍ വഴിയും വാങ്ങാം. ജൂണ്‍ 20 മുതല്‍ ആമസോണ്‍ ഇന്ത്യ വഴി ഗാലക്‌സി ജെ8 വില്‍പന ആരംഭിക്കും. ഗാലക്‌സി എ6നും എ6 പ്ലസിനും പേറ്റിഎം മാള്‍ 3000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. ഗാലക്‌സി ജെ6, ജെ8 ഫോണുകള്‍ക്ക് 1500 രൂപ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.

Best Mobiles in India

English Summary

Samsung launched four new smartphones in the country including Galaxy J6, Galaxy J8, Galaxy A6 and Galaxy A6+ at an event in Mumbai. Except for the Galaxy J8, the other models will be available for purchase from May 22. The Galaxy J8 will be available from June 20. There are attractive cashback on these phones.