സാംസങ്‌ ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടിയുടെ വില കുറച്ചു


സാംസങ്‌ ആരാധകര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടി സ്‌മാര്‍ട്‌ ഫോണുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.

Advertisement


കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ സാംസങ്‌ ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടിയുടെ 32 ജിബി പുറത്തിറക്കിയത്‌ 12,990 രൂപയ്‌ക്കായിരുന്നു. 11,490 രൂപയ്‌ക്ക്‌ പുറത്തിറക്കിയ 16 ജിബി പതിപ്പിന്റെ വിലയില്‍ പിന്നീട്‌ 1,000 രൂപയുടെ കുറവ്‌ വരുത്തിയിരുന്നു.

പ്രാപ്യമായ വിലയില്‍ ഉപയോക്താക്കള്‍ക്ക്‌ സ്‌മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി വീണ്ടും ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടിയുടെ വില കുറച്ചിരിക്കുകയാണ്‌.

Advertisement

ഗാലക്‌സി ജെ7എന്‍എക്‌സ്‌ടിയുടെ ഇരു പതിപ്പുകളുടെ വിലയിലും സാംസങ്‌ കുറവ്‌ വരുത്തിയതായാണ്‌ മുംബൈ ആസ്ഥാനമായുള്ള റീട്ടെയ്‌ലര്‍ മഹേഷ്‌ ടെലിക്കോം പറയുന്നത്‌. നിലവില്‍ 10,490 രൂപയ്‌ക്ക്‌ ലഭ്യമായിരുന്ന 16 ജിബി പതിപ്പ്‌ ഇപ്പോള്‍ 9,990 രൂപയ്‌ക്ക്‌ ലഭിക്കും. 12,990 രൂപയ്‌ക്ക്‌ പുറത്തിറക്കിയ 32 ജിബി പതിപ്പിന്റെ പുതിയ വില 11,990 രൂപയാണ്‌.

കുറഞ്ഞ വിലയ്‌ക്ക്‌ മികച്ച ഫോണുകള്‍ വില്‍ക്കുന്ന മറ്റ്‌ നിര്‍മാതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ വില കുറവ്‌ വരുത്തേണ്ടത്‌ സാംസങിനെ സംബന്ധിച്ച്‌ വളരെ അത്യാവശ്യമായിരുന്നു.

എന്നാല്‍, ഓഫ്‌ലൈനായി വാങ്ങുമ്പോള്‍ മാത്രമായിരിക്കും വില കുറവ്‌ ലഭ്യമാവുക. ഫ്‌ളിപ്‌കാര്‍ട്ടിലും സാംസങ്‌ ഷോപ്പിലും ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടി പതിപ്പുകളുടെ വില യഥാക്രമം 10,490 രൂപയ്‌ക്കും 12,990 രൂപയാണ്‌.

Advertisement

വില കുറവിന്‌ പുറമെ ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടി വോഡഫോണ്‍ ക്യാഷ്‌ബാക്‌ പ്രോഗ്രാമിനും യോഗ്യത നേടിയിട്ടുണ്ട്‌.

അടുത്തിടെയാണ്‌ വോഡഫോണ്‍ ക്യാഷ്‌ബാക്‌ പ്രോഗ്രാം അവതരിപ്പിച്ചത്‌. ഇതനുസരിച്ച്‌ 24 മാസത്തെ ഉപയോഗത്തിന്‌ ശേഷം സ്‌മാര്‍ട്‌ഫോണ്‍ മടക്കി നല്‍കിയാല്‍ 1,500 രൂപ വരെ കമ്പനി ഉപയോക്താവിന്‌ തിരികെ നല്‍കും.

4,6 ജിബിയുടെ റാംമ്മിൽ HTC U11+ വിപണിയിൽ എത്തി ,വില ?

ഇതിനായി ഉപയോക്താവ്‌ ഓരോ മാസവും 198 രൂപ മുതലുള്ള റീചാര്‍ജ്‌ ചെയ്യണം. 24 മാസത്തിന്‌ ശേഷം ഉപയോക്താവിന്റെ വോഡഫോണ്‍ എംപെസാ വാലറ്റില്‍ 1,500 രൂപ നിക്ഷേപിക്കും.

വോഡഫോണിന്റ പുതുക്കിയ 198 രൂപ പ്ലാന്‍ അനുസരിച്ച്‌ ദിവിസം 1.4 ജിബി ഡേറ്റ, 250 മിനുട്ട്‌ സൗജന്യ ലോക്കല്‍ അല്ലെങ്കില്‍ എസ്‌ടിഡി വോയ്‌സ്‌ കോള്‍, 100 എസ്‌എംസ്‌ എന്നിവ ലഭ്യമാകും. 28 ദിവസമാണ്‌ ഈ പ്ലാനിന്റെ കാലാവധി.

Advertisement

ഗാലക്‌സി ജെ7 എന്‍എകസ്‌ടി 16 ജിബി , 32 ജിബി പതിപ്പുകളുടെ വിലയില്‍ യഥാക്രമം 500 രൂപയുടേയും 1,000 രൂപയുടേയും കുറവ്‌ വരുത്തിയതിന്‌ പുറമെ വോഡഫോണ്‍ കാഷ്‌ബാക്‌ ഓഫറിനുള്ള യോഗ്യത കൂടി നേടിയതോടെ ബജറ്റ്‌ സ്‌മാര്‍ട്‌ ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാംസങ്‌ ആരാധാകര്‍ക്ക്‌ മികച്ച അവസരമാണ്‌ ലഭിക്കുക.

Best Mobiles in India

English Summary

Samsung Galaxy J7 Nxt 16GB and 32GB variants have received a price cut taking them to Rs. 9,990 and Rs. 11,990 from the previous pricing of Rs. 10,490 and Rs. 12,990. Notably, the 32GB variant of the smartphone was launched in December 2017. The device is also eligible for the Vodafone cash back offer.