സാസംങ്‌ ഗാലക്‌സി ജെ സീരീസ്‌ സ്‌മാര്‍ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍


സാസംങ്‌ ഇന്ത്യന്‍ വിപണിയില്‍ ചില ഗാലക്‌സി ജെ സീരീസ്‌ സ്‌മാര്‍ട്‌ഫോണുകളുടെ വിലയില്‍ കുറവ്‌ വരുത്തുന്നു. ഗാലക്‌സി ജെ7 പ്രൈം 32ജിബി പതിപ്പ്‌, ഗാലക്‌സി ജെ7 എന്‍എക്‌സ്‌റ്റി എന്നിവയാണ്‌ ഇനി കുറഞ്ഞ വിലയില്‍ ലഭ്യമാവുക.

Advertisement

16,900 രൂപ വിലയുള്ള ഗാലക്‌സി ജെ7 പ്രൈം 32 ജിബി 3000 രൂപ കുറഞ്ഞ്‌ 13,900 രൂപയ്‌ക്ക്‌ ലഭ്യമാകുമെന്ന്‌ മുംബൈ ആസ്ഥാനമായുള്ള മഹേഷ്‌ ടെലിക്കോമിന്റെ ട്വീറ്റില്‍ പറയുന്നു. ഗാലക്‌സി ജെ7 എന്‍എക്‌സ്റ്റി നിലവില്‍ ലഭ്യമാകുന്നത്‌ 11,490 രൂപയ്‌ക്കാണ്‌. ഇതിന്‌ 1,000 രൂപ കുറഞ്ഞ്‌ 10,490രൂപയ്‌ക്ക്‌ ലഭ്യമാകും.

Advertisement

ഡിവൈസുകളുടെ ലഭ്യത, വില കുറവ്‌ എന്നിവ സംബന്ധിച്ച്‌ മികച്ച മുന്‍കാല ചരിത്രമുള്ള റീട്ടെയ്‌ലര്‍ ഈ വിവരങ്ങള്‍ വെളുപ്പെടുത്തിയിട്ടുണ്ടെങ്കിലും സാംസങ്‌ ഇത്‌ സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഇടത്തരം സ്‌മാര്‍ട്‌ഫോണുകളുടെ വിപണിയിലേക്ക്‌ എത്തുന്ന പുതിയ ബ്രാന്‍ഡുകള്‍ ആധിപത്യം നേടി തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നീക്കം സാംസങിന്‌ ഗുണകരമാകുമെന്നാണ്‌ പ്രതീക്ഷ.

ഫെയ്‌സ്ബുക്കിന്റെ രക്തദാന സംവിധാനത്തിന് വന്‍ സ്വീകരണം; ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ 40 ലക്ഷം കടന്നു

ഈ വര്‍ഷം മെയില്‍ ആണ്‌ ഗാലക്‌സി ജെ7 പ്രൈം പുറത്തിറക്കിയത്‌. ഗോറില്ല ഗ്ലാസ്സ്‌ 4 സുരക്ഷ, എഫ്‌എച്ച്‌ഡി 1080പി റെസല്യൂന്‍ എന്നിവയോട്‌ കൂടിയ 5.55 ഇഞ്ച്‌ 2.5ഡി ഗ്ലാസ്സ്‌ ഡിസ്‌പ്ലെ, 3ജിബി റാമോട്‌ കൂടിയ 1.6ജിഗഹെട്‌സ്‌ ഒക്ടകോര്‍ പ്രോസസര്‍ , മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 256ജിബി വരെ നീട്ടാവുന്ന 32 ജിബി സ്‌റ്റോറേജ്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍.

Advertisement

ആന്‍ഡ്രോയ്‌ഡ്‌ ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്‌ഫോണില്‍ ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സറും സമന്വയിപ്പിച്ചിട്ടുണ്ട്‌. 3300എംഎഎച്ച്‌ ബാറ്ററിയാണ്‌ സ്‌മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

ഗാലക്‌സി ജെ7 എന്‍എക്‌സ്‌റ്റി എത്തുന്നത്‌ 5.5 ഇഞ്ച്‌ എച്ച്‌ഡി 720പി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലെയിലാണ്‌. 2ജിബി റാമോട്‌ കൂടിയ 1.6 ജിഗഹെട്‌സ്‌ ഒക്ട-കോര്‍ പ്രോസസര്‍, മൈക്രോഎസ്‌ഡി കാര്‍ഡ്‌ വഴി 256 ജിബി വരെ നീട്ടാവുന്ന 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്‌ , ആന്‍ഡ്രോയ്‌ഡ്‌ 7.0 ന്യൂഗട്ട്‌ , 3000എംഎഎച്ച്‌ ബാറ്ററി എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍. എഫ്‌/1.9 അപ്പെര്‍ച്ചറോട്‌ കൂടിയ 12 എംപി പിന്‍ക്യാമറ, എഫ്‌/2.2 അപ്പെര്‍ച്ചറോട്‌ കൂടിയ 5എംപി സെല്‍ഫി ക്യാമറ എന്നിവയോട്‌ കൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌.

Best Mobiles in India

Advertisement

English Summary

The Samsung Galaxy J7 Prime 32GB and Galaxy J7 Nxt have received a price cut of Rs. 3,000 and Rs. 1,000.