സാംസങ് ഗാലക്‌സി നോട്ട് 8-ന് ആമസോണില്‍ 8000 രൂപ ക്യാഷ്ബാക്ക് ഓഫര്‍


റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 21 മുതല്‍ 24 വരെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന് ഒരുങ്ങുകയാണ് ആമസോണ്‍. വന്‍കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ച് ആമസോണ്‍ ഷോപ്പിംഗ് മാമാങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇതില്‍ ഒരു ഓഫര്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഗ്യാലക്‌സി നോട്ട് 8 വാങ്ങുന്നവരെയാണ് ഈ ഓഫര്‍ കാത്തിരിക്കുന്നത്.

സാംസങ് ഗ്യാലക്‌സി നോട്ട് 8 വാങ്ങുന്നവര്‍ക്ക് ആമസോണ്‍ പേ ബാലന്‍സിന്റെ രൂപത്തില്‍ 8000 രൂപ ക്യാഷ്ബാക്ക് നല്‍കാനാണ് ആമസോണിന്റെ തീരുമാനം. പണം അടച്ച് ഗ്യാലക്‌സി നോട്ട് 8 വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി, കാര്‍ഡ് ഓണ്‍ ഡെലിവറി എന്നിവ വഴി വാങ്ങുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് ചുരുക്കം.

ഫോണ്‍ അയച്ച് 72 മണിക്കൂറിന് അകം 8000 രൂപ വാങ്ങുന്ന ആളിന്റെ ആമസോണ്‍ പേ ബാലന്‍സ് അക്കൗണ്ടില്‍ നിക്ഷേപിക്കും. എക്‌സ്‌ചേഞ്ച് ഓഫര്‍ അല്ലെങ്കില്‍ ഇഎംഐ ഓഫര്‍ വഴി ഫോണ്‍ വാങ്ങുന്നവരുടെ ആമസോണ്‍ പേ ബാലന്‍സില്‍ ഫോണ്‍ അയച്ച് 20 ദിവസത്തിന് ശേഷമേ പണമെത്തൂ.

ഇന്ത്യയില്‍ വാങ്ങാം അത്യുഗ്രന്‍ ഷവോമി ഫോണുകള്‍

2018 ജനുവരി 31 വരെ ഈ ഓഫറില്‍ ആമസോണില്‍ നിന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 8 വാങ്ങാനാകും. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക, ഫോണ്‍ കൈപ്പറ്റാതിരിക്കുക, തിരിച്ചയക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ക്യാഷ്ബാക്ക് ഓഫറിന്റെ ആനുകൂല്യം ലഭിക്കുകയില്ലെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ വിലക്കിഴിവില്‍ വില്‍ക്കാത്ത ഫോണ്‍ ആയതിനാല്‍ ഈ ഓഫര്‍ സാംസങ് ആരാധകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്. 2017 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഫോണിന്റെ വില 67900 രൂപയാണ്. 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതോടെ ആമസോണില്‍ ഫോണിന്റെ വില 59900 രൂപയിലേക്ക് താഴും.

എന്നാല്‍ പിന്നെ ഒരു സാംസങ് ഗ്യാലക്‌സി നോട്ട് 8 ബുക്ക് ചെയ്യുകയല്ലേ?

Most Read Articles
Best Mobiles in India
Read More About: samsung news smartphones amazon

Have a great day!
Read more...

English Summary

Samsung Galaxy Note 8 is available with a cashback of Rs. 8,000 on Amazon India. The cashback will be credited to the buyers’ Amazon Pay Balance within 72 hours of dispatching the order. Also, buyers can choose to get the device with no cost EMI or exchange offer via the online retailer.