ഗാലക്‌സി എസ്3യുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് ആരംഭിച്ചു



ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണിന്റെ പ്രീ-ബുക്കിംഗ് സാംസംഗ് ഇന്ത്യയുടെ ഇ-സ്റ്റോറില്‍ ആരംഭിച്ചു. പ്രീ-ബുക്കിംഗിലും കമ്പനി ഈ ഫോണിന്റെ വില വ്യക്തമാക്കിയിട്ടില്ല. ബുക്ക് ചെയ്യാന്‍ 2,000 രൂപ നല്‍കിയാല്‍ മതിയെന്നാണ് ഇ-സ്‌റ്റോര്‍ അറിയിക്കുന്നത്. ഓരോ പ്രീ-ഓര്‍ഡറിനും ഉറപ്പായ സമ്മാനങ്ങളും സാംസംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രീ-ബുക്കിംഗ് വ്യവസ്ഥ. അതിനാല്‍ പണമടയ്ക്കുന്നതിന് മുമ്പ് ഉപയോക്കതാക്കള്‍ ഈ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും വായിക്കണമെന്നും സാംസംഗ് അറിയിക്കുന്നുണ്ട്. വ്യവസ്ഥകളില്‍ പര്‍ച്ചേഴ്‌സ് ഉറപ്പാക്കുന്നുമില്ല ഉത്പന്നം വേണ്ടെങ്കില്‍ അത് കാന്‍സല്‍ ചെയ്യാനുള്ള സൗകര്യവും ഇല്ല.

Advertisement

ഈ മാസം 3നാണ് ലണ്ടനില്‍ വെച്ച് ഏറെ കാത്തിരിപ്പിനൊടുവില്‍ എസ്2വിന്റെ പിന്‍ഗാമിയായി സാംസംഗ് ഗാലക്‌സി എസ്3യെ കമ്പനി അവതരിപ്പിച്ചത്. 4.8 ഇഞ്ച് അമോലെഡ് എച്ച്ഡി ഡിസ്‌പ്ലെ, 1.4ജിഗാഹെര്‍ട്‌സ് എക്‌സിനോസ് ക്വാഡ് കോര്‍ പ്രോസസര്‍, 8 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രധാന ഘടകങ്ങള്‍.

Advertisement

എസ്3 ഇത് വരെ ഒരു രാജ്യത്തും വില്പനക്കെത്തിയിട്ടില്ല. എന്നാല്‍ ഈ മാസം 29ന് ജര്‍മ്മനിയില്‍ ആദ്യമായി ഈ ഉത്പന്നം എത്തുന്നതാണ്. താമസിയാതെ ജൂണില്‍ ഇന്ത്യയിലും ലഭ്യമാകും. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ വിവിധ ടെലികോം ഓപറേറ്റര്‍മാര്‍ വഴി 90 ലക്ഷം ഗാലക്‌സി എസ്3 പ്രീ-ഓര്‍ഡറുകള്‍ സാംസംഗിന് ലഭിച്ചിട്ടുണ്ട്.

ഇത് വരെ വില പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പല വിലകളാണ് എസ്3യുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. 42,500 രൂപയാണെന്നും അല്ല 38,000 രൂപയാണെന്നുമെല്ലാം വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Best Mobiles in India

Advertisement