സാംസംഗ് ഗാലക്‌സി എസ്3 ഓണ്‍ലൈന്‍ ഓഫറുകള്‍



സാംസംഗ് ഏറ്റവും പുതുതായി ഇറക്കിയ ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണിന്റെ വില ഓര്‍മ്മയില്ലേ? 43,180 രൂപ. റീട്ടെയില്‍ വിപണിയില്‍ 42,500 രൂപയ്ക്ക് വരെ ലഭിക്കുന്ന ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തിയതറിഞ്ഞപ്പോള്‍ വാങ്ങാന്‍ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. കാരണം ആപ്പിള്‍ ഐഫോണിനോട് മത്സരിക്കാന്‍ ശക്തമായ ആന്‍ഡ്രോയിഡ് ഉത്പന്നമാണ് സാംസംഗിന്റെ ഗാലക്‌സി എന്ന് ആദ്യമേ വിലയിരുത്തി തുടങ്ങിയതാണ്.

എന്തായാലും ചില ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എസ്3യെ വിലക്കുറവില്‍ എത്തിക്കുന്നുണ്ട്. 38,900 രൂപയ്ക്കാണ് ഇവയില്‍ മിക്ക സൈറ്റുകളും എസ്3യെ വില്പനക്ക് വെച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റി സഹിതമാണ് ഗാലക്‌സി എസ്3 വില്പനക്കെത്തിക്കുന്നതെന്ന് ഈ സൈറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

Advertisement
  • ഹോംഷോപ്പ്18

ഹോംഷോപ്പ്18 സൈറ്റില്‍ നിന്നും ഗാലക്‌സി എസ്3 വാങ്ങുന്നവര്‍ക്ക് ഹാന്‍ഡ്‌സെറ്റിനൊപ്പം ഒരു ബ്ലൂടൂത്ത് മോണോ ഹെഡ്‌സെറ്റും സൈറ്റ് ലഭിക്കും. ഇന്ത്യയിലെ

Advertisement

ഏത് ഭാഗത്തുനിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കും സൗജന്യ ഹോംഡെലിവറിയും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

  • ഫഌപ്കാര്‍ട്ട്

മിക്ക ഉത്പന്നങ്ങള്‍ക്കും 30 ദിവസത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയാണ് ഫഌപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ഗാലക്‌സി എസ്3യും ഈ ഓഫറിന് കീഴില്‍ പെടുമെന്ന് കരുതുന്നു.

  • സ്‌നാപ്ഡീല്‍

സൗജന്യഓഫറുകളൊന്നുമില്ലാതെ മുന്‍ സൈറ്റുകളെ പോലെ 38,900 രൂപയ്ക്ക് സ്‌നാപ്ഡീല്‍ വഴിയും ഗാലക്‌സി എസ്3 സ്വന്തമാക്കാം. സൗജന്യ ഹോംഡെലിവറിയും സൈറ്റ് ഉറപ്പുനല്‍കുന്നുണ്ട്.

  • ഇബേ

41,000 രൂപയാണ് ഇബേയില്‍ ഗാലക്‌സി എസ്3യുടെ വില. എന്നാല്‍ ഇഎംഐ സൗകര്യത്തോടെ ഹാന്‍ഡ്‌സെറ്റ് വാങ്ങാനാകും. 7 ദിവസം വരെ എക്‌സ്‌ചേഞ്ച് സൗകര്യം ഉണ്ട്.

  • ബൈദപ്രൈസ്

38,900 രൂപയാണ് ബൈദപ്രൈസ് വെബ്‌സൈറ്റില്‍ എസ്3യുടെ വില. 2,149 രൂപയുടെ സ്‌കള്‍കാന്‍ഡി ലോ റൈഡര്‍ എസ് ഹെഡ്‌ഫോണ്‍, 1,000 രൂപയുടെ ബൈദപ്രൈസ് വൗച്ചര്‍ എന്നിവ സൈറ്റ് വാഗ്ദാനം ചെയ്യുന്നു. ഇഎംഐ സൗകര്യം ഇതിലുമുണ്ട്.

Advertisement

ഗാലക്‌സി എസ്3 വന്‍വിലക്കുറവില്‍ ലഭിക്കുന്ന മറ്റേതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ ഞങ്ങളുമായി പങ്കുവെക്കൂ.

Best Mobiles in India

Advertisement