സാംസങ്ങ് ഗാലക്‌സി എസ്9, ഗാലക്‌സി എസ്9+ ഇന്ത്യയില്‍ പ്രീ-ബുക്കിംഗ് എങ്ങനെ ചെയ്യാം?


സാംസങ്ങിന്റെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ചാനലുകള്‍ വഴി സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ്9 പ്ലസ് എന്നീ ഫോണുകള്‍ ഇന്ത്യയില്‍ പ്രീ ബുക്കിംഗ് ചെയ്യാം. 2018ലെ MWC ഇവന്റിലാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ അവതരിപ്പിച്ചത്.

Advertisement

പുതിയ ഹാന്‍സെറ്റില്‍ മെച്ചപ്പെട്ട ക്യാമറകള്‍, ബിക്‌സ്‌ബൈ വിഷന്‍, ഫേസ് റെകഗ്നിഷന്‍, എആര്‍ ഇമോജികള്‍, വേഗത്തിലുളള പ്രോസസറുകള്‍, എകെജി-ട്യൂണ്‍ഡ് ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയാണ്. ഇന്ത്യയിലും മറ്റു ഏതാനും രാജ്യങ്ങളിലും കമ്പനി പ്രീ-ഓര്‍ഡറുകള്‍ മാര്‍ച്ച് രണ്ട് മുതല്‍ ആരംഭിക്കും. ഗാലക്‌സി എസ്9ന്റെ വില 46,600 രൂപയും എസ്9 പ്ലിസിന്റെ വില 54,400 രൂപയുമാണ്.

Advertisement

ഔദ്യോഗികമായി സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റിലൂടെ ഗ്യാലക്‌സി എസ് 9, എസ്9 പ്ലസ് എന്നീ ഫോണുകള്‍ പ്രീബുക്കിംഗ് ചെയ്യാം. മാര്‍ച്ച് 16ന് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കും. പ്രീബുക്കിംഗ് ആഗ്രഹിക്കുന്നവര്‍ 2000 രൂപ അടച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്. അതിനു ശേഷം പ്രീ-ബുക്കിംഗ് കൂപ്പണ്‍ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ നിങ്ങള്‍ക്കു ലഭിക്കും.

പ്രീബുക്കിംഗ് ചെയ്തതിനു ശേഷം ബാക്കി തുകയും തീയതികളും സംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കും. പറഞ്ഞ തീയതിക്കുളളില്‍ ബാക്കി തുക അടച്ചില്ലെങ്കില്‍ പ്രീബുക്ക് തുക ഏഴു പ്രവര്‍ത്തി ദിവസത്തിനുളളില്‍ തിരിച്ചു നല്‍കും.

സാംസങ്ങ് ഗാലക്‌സി എസ്9ന് 5.8 ഇഞ്ച് QHD+ കര്‍വ്വ്ഡ് സൂപ്പര്‍ അമോലെഡ് 18:5:9 ഡിസ്‌പ്ലേയും ഗാലക്‌സി എസ്9 പ്ലസിന് 6.2 ഇഞ്ച് QHD+ ഡിസ്‌പ്ലേയുമാണ്.

Advertisement

ഗാലക്‌സി എസിന് 4ജിബി റാമും ഗാലക്‌സി സ്9 പ്ലസിന് 6ജിബി റാമുമാണ്. എസ് 9ന് 12എംപി റിയര്‍ ക്യാമറയും എസ്9 പ്ലസിന് ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്, അതായത് 12എംപി 12എംപി. ഈ രണ്ടു ഫോണുകള്‍ക്കും 8എംപി മുന്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എംഡബ്ല്യുസി 2018-ല്‍ സാംസങ് ഗാലക്‌സി S9- എല്‍ജി V30S തിങ്ക് പോരാട്ടം; വിജയം ആര്‍ക്ക്?

64ജിബി/ 128ജിബി/ 256ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണുകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ജിഗാബിറ്റ് എല്‍ടിഇ, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, യുഎസ്ബി ടൈപ്പ് സി, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, 3.5എംഎ ഹെഡ്ജാക്ക് എന്നിവ കണക്ടിവിറ്റികളാണ്. ഗാലക്‌സി എസ്9ന് 3000എംഎഎച്ച് ബാറ്ററിയും ഗാലക്‌സി എസ്9 പ്ലസിന് 3500എംഎഎച്ച് ബാറ്ററിയുമാണ്.

Best Mobiles in India

Advertisement

English Summary

Samsung Galaxy S9 and Galaxy S9+ flagship smartphones are available for pre-booking in India via the official Samsung website for an advance amount of Rs. 2,000. The Galaxy S9 and Galaxy S9+ are said to be released in India country sometime in March but their final pricing details remain unknown for now.