സാംസങ്ങ് ഗാലക്‌സി S9, S9 പ്ലസ് 128ജിബി; സാധാരണക്കാരന് സ്വന്തമാക്കാന്‍ സാധിക്കുമോ?


സാംസങ്ങ് ഈയിടെ അവതരിപ്പിച്ച ഏറ്റവും പുതിയ രണ്ട് ഫോണുകളാണ് സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ്. 64 ജിബി, 256 ജിബി വേരിയന്റിലെ ഈ രണ്ടു ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ഇതിനു മുന്‍പേ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു ഫോണിന്റേയും 128 ജിബി വേരിയന്റും വിപണിയില്‍ എത്തിയിരിക്കുകയാണ്.

ഗാലക്‌സി എസ്9 64ജിബി വേരിയന്റിന് 57,900 രൂപയും ഇതേ സ്‌റ്റോറേജിലെ എസ് 9 പ്ലസിന് 64,000 രൂപയുമാണ്. 256 ജിബി സ്‌റ്റോറേജുളള ഗാലക്‌സി എസ്9ന് 65,900 രൂപയും എസ് 9 പ്ലസിന് 72,900 രൂപയുമാണ്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ച ഗാലക്‌സി എസ്9 128 ജിബി വേരിയന്റിന് 61,900 രൂപയും എസ് 9പ്ലസിന് 68,900 രൂപയുമാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുളില്‍ നിന്നും രൂപകല്‍പ്പനില്‍ കാര്യമായ മാറ്റമൊന്നുമില്ല പുതിയ മോഡലുകള്‍ക്ക്. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലൈലാക്ക് പര്‍പ്പിള്‍ എന്നീ മൂന്നു നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമാകും.

ഗ്യാലക്‌സി എസ് 9, എസ്9 പ്ലസ് എന്നിവയുടെ 64 ജിബി പതിപ്പ് തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകളിലും കൂടാതെ ഓണ്‍ലൈന്‍ സ്‌റ്റോറുകളായ സാംസങ്ങ് ഷോപ്പിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭിക്കും. എന്നാല്‍ 256 ജിബി പതിപ്പ് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും സാംസങ്ങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും സാംസങ്ങ് ഷോപ്പിലും ലഭ്യമാണ്.

ഗ്യാലക്‌സി എസ്9 മോഡലിന് 5.8 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ്. എന്നാല്‍ എസ് 9 പ്ലസിന് 6.2 ഇഞ്ചും. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഐപി68 വാട്ടര്‍ ആന്റ് ഡെസ്റ്റ് റെസിസ്റ്റന്റും ഫോണുകളില്‍ ഉണ്ട്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ക്യാമറയ്ക്കു താഴെയാണ് സ്ഥിതി ചെയ്യുന്നത്.

ഓരോ ഇന്ത്യക്കാരന്‍റ് കയ്യിലും ഉണ്ടായിരിക്കേണ്ട 10 ഗവൺമെന്‍റ് ആപ്പുകൾ

ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് ഫോണുകളില്‍ യഥാക്രമം 3000എംഎഎച്ച്, 3500എംഎഎച്ച് ബാറ്ററികളാണുളളത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുത്. പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ എസ്9 ക്യാമറകളില്‍ ഒട്ടേറെ പുതുമകള്‍ സാംസങ്ങ് പരീക്ഷിച്ചിട്ടുണ്ട്. രണ്ട് 12എംപി ക്യാമറകളാണ് എസ് 9 പ്ലസിനുളളത്. രണ്ട് ഫോണുകളിലും മുന്‍ ക്യാമറ 8എംപി ആണ്.

Most Read Articles
Best Mobiles in India
Read More About: samsung news smartphones

Have a great day!
Read more...

English Summary

The 128GB variants of Samsung Galaxy S9 and Galaxy S9+ have been quietly launched in the Indian market.