ഗ്യാലക്‌സി എസ്9,എസ്9 പ്ലസ് എന്നിവയുടെ ഡബിള്‍ സ്‌റ്റോറേജ് വേരിയന്റുകള്‍ പ്രഖ്യാപിച്ചു


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ വിവിധ പതിപ്പുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. സാംസങ്ങിന്റെ 64ജിബി സ്‌റ്റോറേജ് വേരിയന്റ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 400ജിബി വരെ വികസിപ്പിക്കാം.

Advertisement


ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് എന്നീ ഫോണുകളില്‍ കൂടുതല്‍ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭാഗ്യദിനം തുടങ്ങിക്കഴിഞ്ഞു എന്നു വിചാരിച്ചോളൂ. മേയ് ഒന്നു മുതല്‍ USല്‍ ഈ രണ്ടു ഫോണുകളുടേയും 128ജിബി 256ജിബി വേരിയന്റുകളുടെ പ്രീ ഓര്‍ഡല്‍ ആരംഭിക്കും. മേയ് 18 മുതല്‍ ഷിപ്പിംഗും അതു പോലെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയും ആരംഭിക്കും.

നേരത്തെ ഈ രണ്ടു ഫോണുകളും 64ജിബി സ്‌റ്റോറേജ് വേരിയന്റുകൡ മാത്രമായിരുന്നു.

Advertisement

പുതിയ സ്റ്റോറേജ് വേരിയന്റുകളിലെ വിലയില്‍ വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ 64 ജിബി വേരിയന്റ് അതേ വിലയായി തുടരും.

ഗ്യാലക്‌സി എസ്9

. 64ജിബി വേരിയന്റ് : $719.99

. 128ജിബി വേരിയന്റ്: $769.99

. 256ജിബി വേരിയന്റ്: 819.99

ഗ്യാലക്‌സി എസ്9 പ്ലസ്

. 64ജിബി വേരിയന്റ്: $839.99

. 128ജിബ വേരിയന്റ്: $889.99

. 256ജിബി വേരിയന്റ്: $939.99

മേയ് 17നു മുന്‍പ് പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഒരു ജോടി സാംസങ്ങ് ഗ്യാലക്‌സി ഐക്കണ്‍X (2018) അല്ലെങ്കില്‍ ഗ്യാലക്‌സി ഗിയര്‍ S3 ഫ്രോണ്ടിയര്‍ ($99) എന്നിവയും ലഭിക്കുന്നു.

Advertisement

സാംസങ്ങ് ഗാലക്‌സി എ 6, എ 6+ മോഡലുകൾ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം

Best Mobiles in India

Advertisement

English Summary

Samsung has made a new announcement for the consumers in the US. The customers will now be able to get their hands on the Galaxy S9 and S9+ phones with more storage. The device will now be available in 128GB and 256GB variants. Users can pre-order the device starting May 1, or participate in the sale on May 18.