എംഡബ്ല്യുസി 2018-ല്‍ സാംസങ് ഗാലക്‌സി S9- എല്‍ജി V30S തിങ്ക് പോരാട്ടം; വിജയം ആര്‍ക്ക്?


സ്‌പെയിനില്‍ നടക്കുന്ന എംഡബ്ല്യുസി 2018-ല്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും എല്‍ജിയും പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി. ഗാലക്‌സി ശ്രേണിയിലെ പുതിയ ഫോണ്‍ ആയ ഗാലക്‌സി S9 കാര്യമായ മാറ്റങ്ങളോടെയാണ് വിപണിയിലെത്തുക.

2017-ല്‍ എല്‍ജി അവതരിപ്പിച്ച V30-യുടെ പരിഷ്‌കരിച്ച പതിപ്പിലൂടെയാണ് കമ്പനി സാംസങിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എല്‍ജി V30S തിങ്ക് എന്ന് പേരിട്ടിരിക്കുന്ന ഫോണില്‍ കൂടുതല്‍ റാം, സ്‌റ്റോറേജ് മുതലായവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയുടെ സവിശേഷതകള്‍ അടുത്തറിയാം.

ഡിസൈനും ഡിസ്‌പ്ലേയും

സാംസങ് ഗാലക്‌സി S9-ന് കാര്യമായ രൂപമാറ്റമില്ല. എന്നാല്‍ ഉള്ളത് ശ്രദ്ധേയമാണ്. ഒരു കൈയില്‍ വച്ച് കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. രണ്ടാമത്തേത് ഫിംഗര്‍ പ്രിന്റ് സെന്‍സറിന്റെ സ്ഥാനമാറ്റമാണ്.

ക്യാമറയ്ക്ക് താഴെയാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നത്. 18.5:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ 5.8 ഇഞ്ച് QHD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേ മികച്ചതാണ്. ബ്രൈറ്റ്‌നസ് കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

എല്‍ജി V30S തിങ്കിലേക്ക് വന്നാല്‍ എല്‍ജി V30-ല്‍ നിന്ന് ഒരു മാറ്റവുമില്ല. ഫുള്‍സ്‌ക്രീന്‍ ഡിസൈനോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നത് ആയതിനാല്‍ ഇത് കാര്യമാക്കേണ്ടതില്ല. ആറിഞ്ച് 18:9 ക്വാഡ് HD+ OLED ഫുള്‍വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2880*1440 പിക്‌സലാണ് റെസല്യൂഷന്‍.

രണ്ട് ഫോണുകളുടെയും ഡിസ്‌പ്ലേകള്‍ താരതമ്യം ചെയ്താല്‍ ഗാലക്‌സി S9 ഒരുപടി മുകളിലാണെന്ന് പറയേണ്ടിവരും.

സാംസങിന്റെ പരിഷ്‌കരിച്ച ക്യാമറയും എല്‍ജിയുടെ സ്മാര്‍ട്ട് എഐ ക്യാമറയും

ഗാലക്‌സി S9-ലെ ക്യാമറ 12MP ആണ്. f/1.5 അപെര്‍ച്ചര്‍ ഇതുവരെ ഒരു മൊബൈല്‍ ഫോണ്‍ ക്യാമറയിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഡ്യുവല്‍ അപെര്‍ച്ചര്‍ തുടങ്ങിയ മറ്റ് നിരവധി സവിശേഷതകളും ക്യാമറയ്ക്കുണ്ട്. മാത്രമല്ല 960 fsp-ല്‍ സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാനും കഴിയും. എല്‍ജി V30S തിങ്കില്‍ 240 fps വീഡിയോകള്‍ മാത്രമേ ഷൂട്ട് ചെയ്യാനാകൂ.

എല്‍ജി V30S തിങ്കിലെ ക്യാമറ മോശമാണെന്ന് കരുതരുത്. അതിശയകരമായ ലാന്‍ഡ്‌സ്‌കേപ്പ് ഷോട്ടുകള്‍ ഇതില്‍ എടുക്കാന്‍ കഴിയും. ഡ്യുവല്‍ ലെന്‍സ് സെറ്റപ്പ് എല്‍ജി V30S തിങ്കിന്റെ സവിശേഷതയാണ്. 13 MP സെക്കന്‍ഡറി ക്യാമറയ്ക്ക് 120 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയും. അതായത് സ്ട്രീറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയില്‍ എല്‍ജി V30S തിങ്കിനെ വെല്ലാന്‍ മറ്റൊരു ഫോണ്‍ തത്ക്കാലം ഇല്ല.

എല്‍ജി വിഷന്‍ ക്യാമും സാംസങ് സ്മാര്‍ട്ടര്‍ ബിക്‌സി വിഷനും

എല്‍ജി V30S തിങ്ക് ക്യാമറയെ വ്യത്യസ്തമാക്കുന്നത് പുതിയ എഐ സാങ്കേതികവിദ്യയാണ്. ക്യാമറയില്‍ പുതിയ മൂന്ന് ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്- എഐ ക്യാം, ക്യു ലെന്‍സ്, ബ്രൈറ്റ് മോഡ്. ഐഎ ക്യാം പശ്ചാത്തലം, ഫ്രെയിമിലെ വസ്തുക്കള്‍ എന്നിവ മനസ്സിലാക്കി വ്യത്യസ്ത ഷൂട്ടിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു.

പോട്രെയിറ്റ്, ഫുഡ്, പെറ്റ്, ലാന്‍ഡ്‌സ്‌കേപ്പ്, സിറ്റി, ഫ്‌ളവര്‍, സണ്‍റൈസ്, സണ്‍സെറ്റ് എന്നിവയാണ് ലഭ്യമായ മോഡുകള്‍. വീക്ഷണകോണ്‍, നിറം, റിഫ്‌ളക്ഷന്‍സ്, പ്രകാശം, സാച്ചുറേഷന്‍ ലെവല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മോഡുകള്‍ മികച്ച ഫോട്ടോകള്‍ നല്‍കും.

ക്യു ലെന്‍സ് QR കോഡുകള്‍ സ്‌കാന്‍ ചെയ്ത് ഷോപ്പിംഗ് ഉള്‍പ്പെടെയുള്ളവ അനായാസവും ആസ്വാദകരവുമാക്കുന്നു. ഫോട്ടോകളുടെ ബ്രൈറ്റ്‌നസ് കൂട്ടാനാണ് ബ്രൈറ്റ് മോഡ്. വോയ്‌സ് കമാന്‍ഡുകളിലൂടെ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും സെറ്റിംഗ്‌സ് മാറ്റാനും എല്‍ജി V30S തിങ്കില്‍ സൗകര്യമുണ്ട്.

സാംസങ് വികസിപ്പിച്ചെടുത്ത വിര്‍ച്വല്‍ അസിസ്റ്റന്റ് Bixby-യാണ് ഗാലക്‌സി S9 ക്യാമറയുടെ കരുത്ത്. Bixby വിഷനാണ് ഇതില്‍ പ്രധാനം. ഏതെങ്കിലും വിദേശ ഭാഷയിലെ രചനയില്‍ S9 ക്യാമറ ഫോക്കസ് ചെയ്യുക. Bixby അത് നിങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റും. ഇതാണ് Bixby വിഷന്റെ പ്രധാന ആകര്‍ഷണം.

നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ പോഷകമൂല്യം അറിയുന്നതിനും Bixby-യുടെ സഹായം തേടാവുന്നതാണ്. ആപ്പിള്‍ ഐഫോണ്‍ X-ലേത് പോലുള്ള AR ഇമോജി സപ്പോര്‍ട്ടാണ് മറ്റൊരു പ്രത്യേകത.

എയര്‍ടെല്‍ ഈ ഫോണുകള്‍ക്ക് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറാണ് എല്‍ജി V30S തിങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്. 6GB റാം, 128 GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും ആരെയും ആകര്‍ഷിക്കും. ഇത് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 2TB വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. മറ്റൊരു മോഡല്‍ ആയ എല്‍ജി VS30+ തിങ്കിന്റെ ഇന്റേണല്‍ സ്റ്റോറേജ് 256 GB ആണ്.

ഗാലക്‌സി S9-ല്‍ 4GB റാമും 64 GB ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഉള്ളത്. ഇത് 200 GB വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 845 സിപിയുവാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രോസസ്സറിന്റെ കാര്യത്തില്‍ എല്‍ജി V30S തിങ്കിനെക്കാള്‍ മെച്ചമാണ് ഗാലക്‌സി S9. അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളില്‍ S9 സാംസങിന്റെ തന്നെ Exynos 9810 ചിപ്‌സെറ്റോടെ ആയിരിക്കും എത്തുക. രണ്ട് ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയില്‍ ആണ്.

ബാറ്ററിയും കണക്ടിവിറ്റിയും

രണ്ട് ഫോണുകളിലും അവയുടെ മുന്‍ഗാമികളില്‍ ഉണ്ടായിരുന്ന അതേ ബാറ്ററികള്‍ തന്നെയാണ് ഉള്ളത്. സാംസങ് S9-ല്‍ 3000 mAh ബാറ്ററിയും എല്‍ജി V30S തിങ്കില്‍ 3300 mAh ബാറ്ററിയും ഉപയോഗിച്ചിരിക്കുന്നു.

4G LTE, ക്വിക്ക് ചാര്‍ജ്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-C തുടങ്ങിയ സൗകര്യങ്ങള്‍ രണ്ട് ഫോണുകളിലും ഉണ്ട്.

Most Read Articles
Best Mobiles in India
Read More About: samsung news android smartphones

Have a great day!
Read more...

English Summary

Samsung has launched Galaxy S9 at the ongoing MWC 2018. LG has also launched a smarter variant of LG V30- the LG V30S ThinQ. We compared both the smartphones to find out which flagship device has better hardware and software features for consumers.