ഓഗസ്റ്റ് 9ന് ഗാലക്‌സി നോട്ട് 9ന്റെ കൂടെ ടാബ് A2 XL കൂടെ എത്തിയേക്കും!


ഈ ഓഗസ്റ്റ് 9 എന്നത് സാംസങ്ങിന്റെ ആരാധകരെ സംബന്ധിച്ചേടത്തോളം ഒരു വലിയ ദിവസമാകുകയാണ്. സാംസങ് ഗാലക്‌സി നോട്ട് 9 ഇറങ്ങുന്നത് ഈ ദിവസമാണ് എന്നതാണ് ഈ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി ഒരുങ്ങിയിരിക്കുകയാണ് കമ്പനി. വരുന്ന നോട്ട് സീരീസിലെ അടുത്ത ഫോൺ എങ്ങനെയായിരിക്കും എന്ന പ്രതീക്ഷയിലാണ് സ്മാർട്ട്‌ഫോൺ ലോകം മൊത്തം.

Advertisement

ഇതേ ദിവസം ഗാലക്‌സി നോട്ട് 9ന്റെ കൂടെ ഗാലക്‌സി ടാബ് എസ് 4, ഗാലക്‌സി വാച്ച് എന്നിവയും ഇറങ്ങുന്നുണ്ട്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ഗാലക്‌സി നോട്ട് 9ന്റെയും ടാബ് എസ് 4ന്റെയും വാച്ചിന്റെയും കൂടെ ഒരു ഗാലക്‌സി ടാബ് എ2 XL എന്ന മോഡലും ഇറക്കും എന്നാണ് അറിയാൻ കഴിയുന്നത്. 10.5 ഇഞ്ചിന്റെ ഒരു ഭീമൻ ഡിസ്‌പ്ലെയോട് കൂടിയായിരിക്കും ഈ മോഡൽ എത്തുക.

Advertisement

ഈ ടാബിന്റെ പ്രത്യേകതകൾ ഇപ്പോൾ ഓണ്ലൈനായി പലയിടത്തും പുറത്തായിട്ടുണ്ട്. അതിൽ ആദ്യത്തേത് സാംസങ് കമ്പനിയുമായി ബന്ധപ്പെട്ട വിശ്വസനീയമായ ലീക്കുകൾ പുറത്തുവിടാറുള്ള sammobile പുറത്തുവിട്ട ചില ചിത്രങ്ങളാണ്. ഇതിന് ശേഷം ഇതേ വാർത്താ സ്രോതസ്സിൽ നിന്നും ഈ ടാബിന്റെ സവിശേഷതകൾ കൂടെ ഓണ്ലൈനായി പുറത്തുവന്നിരിക്കുകയാണ്.

റിപ്പോർട്ട് പറയുംപ്രകാരം ഈ ടാബ് ഗാലക്‌സി ടാബ് എസ് 4നേക്കാൾ അല്പം വില കുറഞ്ഞതും അതിനൊത്ത സവിശേഷതകൾ ഉള്ളതും ആയിരിക്കും. സവിശേഷതകൾ നോക്കുമ്പോൾ ഡിസ്‌പ്ലേയുടെ കാര്യത്തിൽ 10.5 ഇഞ്ചിന്റെ 1920×1200 പിക്സൽ റിസൊല്യൂഷൻ ആയിരിക്കും ടാബിന് ഉണ്ടാകുക. ഇവിടെ ഡിസ്‌പ്ലേ മാത്രമല്ല ബാറ്ററിയും ഭീമനാണ് എന്നതും ശ്രദ്ധേയമാണ്. 7300 mAh ഭീമൻ ബാറ്ററിയിടെയാണ് ടാബ് എ2 XL എത്തുന്നത്.

Advertisement

Qualcomm Snapdragon 450 പ്രോസസർ, 3 ജിബി റാം, 32 ജിബി ഇന്റർണൽ മെമ്മറി, മൈക്രോ എസ്ഡി പിന്തുണ എന്നിവയും ടാബിന്റെ മറ്റു സവിശേഷതകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ക്യാമറയുടെ കാര്യത്തിൽ മുമ്പിൽ ഒരു ക്യാമറയും പിറകിൽ ഒരു ക്യാമറയും ആയിരിക്കും ടാബിൽ ഉണ്ടാവുക. ഇവ യഥാക്രമം 8 മെഗാപിക്സൽ പിറകിലും 5 മെഗാപിക്സൽ മുൻവശത്തും ആയിരിക്കും. ആൻഡ്രോയ്ഡ് 8.1 ഒറിയോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും ഉറപ്പിക്കാം.

നല്ല ആരോഗ്യത്തിനും ഭക്ഷണശീലത്തിനും ഏതൊരാളും ഉപയോഗിച്ചുനോക്കേണ്ട 10 ആപ്പുകൾ

Best Mobiles in India

Advertisement

English Summary

Samsung Galaxy Tab A2 XL Could Launch Alongside Note 9