സാംസംഗ് ഗ്യാലക്‌സി ടാബ് ആക്ടീവ് 2; സവിശേഷതകളും വിലയും അറിയാം...


കൊറിയന്‍ ടെക്ക് ഭീമന്മാരായ സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡലായ ഗ്യാലക്‌സി ടാബ് ആക്ടീവ് 2വിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 50,990 രൂപയാണ് ഈ മോഡലിന് വിപണിവില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് പകുതിയോടെ ടാബിന്റെ വില്‍പ്പന ആരംഭിക്കും.

Advertisement

പ്രതിരോധം, ഉത്പാദനം, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ മുന്നില്‍കണ്ടാണ് പുതിയ മോഡലിന്റെ നിര്‍മാണം. ഔദ്യോഗികവും ബിസിനസ് സംബന്ധവുമായ വിവരങ്ങള്‍ കൊണ്ടുനടക്കാന്‍ ഉതകുന്ന മോഡലാണിതെന്നാണ് ടെക്ക് പ്രേമികളുടെ വിലയിരുത്തല്‍.

Advertisement

ഡ്യൂറബിള്‍ ഡിസൈനാണ് സാംസംഗ് ഗ്യാലക്‌സി ടാബ് ആക്റ്റീവ് 2 മോഡലിന്റെ പ്രത്യേകത. മിലിറ്ററി-ഗ്രേഡ് റഗ്ഗ്ഡ് ബോഡിയാണ് ടാബിനുള്ളത്. വെള്ളം, പൊടി എന്നിവ ഉള്ളില്‍ കയറുന്നതില്‍ നിന്നും ഈ ഡിസൈന്‍ സഹായിക്കും. കൂട്ടിന് വാട്ടര്‍ റെസിസ്റ്റന്റ് എസ് പെന്നുമുണ്ട്.

സാംസംഗിന്റെ ഈ ടാബ് മോഡലിനെ ഏറെ നേരത്തെ ഉപയോഗത്തിനു ശേഷമാണ് ഈ റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തിനാവശ്യമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ടാബാണോ ആക്ടീവ് 2 എന്ന് ഈ വായനയിലൂടെ അറിയാനാകും. തുടര്‍ന്നു വായിക്കൂ...

ഡിസൈന്‍

മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ് (MIL-STD-840) സര്‍ട്ടിഫൈ ചെയ്ത മോഡലാണ് ഗ്യാലക്‌സി ടാബ് ആക്ടീവ് 2വിന്റേത്. ഐ.പി68 സര്‍ട്ടിഫിക്കേഷനും ഈ മോഡലിനുണ്ട്. ചാറ്റല്‍മഴയുള്ള സമയത്തുപോലും ഈ മോഡല്‍ ഉപയോഗിക്കാനാകും. വാഹനങ്ങളുടെ വൈബ്രേഷന്‍, പെട്ടന്നുണ്ടാകുന്ന വീഴ്ച, മഴ, പൊടി എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് ആക്ടീവ് 2വിനുണ്ട്.

1.5 മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ 30 മിനിറ്റുവരെ ടാബിനെ താഴ്ത്തിവെയ്ച്ചാല്‍ പോലും വെള്ളം ഉള്ളില്‍ കയറില്ലെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. കാലാവസ്ഥ വ്യതിയാനമൊന്നും ഈ ടാബ് മോഡലിനെ കാര്യമായി ബാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. -40 മുതല്‍ 80 ഡിഗ്രി സെല്‍ഷ്യസ് വരെ സ്റ്റോറേജും -20 മുതല്‍ 71 ഡിഗ്രി സെല്‍ഷ്യസു വരെ ഓപ്പറേഷനും സാധ്യമാണ്.

സാള്‍ട്ട് ഫോഗ്, സെറ്റ്‌ലിംഗ് ഡസ്റ്റ്. സ്റ്റോര്‍മി ഡസ്റ്റ്, സ്‌നോ, പോറിംഗ് റെയിന്‍, റെയിന്‍സ്റ്റോം, ലോ ടെംപറേചര്‍ സ്റ്റോറേജ്, ബാലിസ്റ്റിക് ഷോക്ക്, ഹൈ ടെംപറേചര്‍ തുടങ്ങി 21 ഓളം പ്രതികൂല സംഭവങ്ങളെ പ്രതിരോധിക്കാന്‍ സാംസംഗിന്റെ പുതിയ ടാബ് ആക്ടീവ് 2വിന് കഴിവുണ്ട്.

സുരക്ഷയും ബയോമെട്രിക് ഓതന്റിക്കേഷനും

ഡിജിറ്റല്‍ സുരക്ഷ ഒരു പേഴ്‌സണല്‍ ടാബിനെ സംബന്ധിച്ച് അവശ്യ ഘടകമാണ്. ഗ്യാലക്‌സി ആക്ടീവ് 2 ടാബ് ഇത് ഉറപ്പാക്കുന്നു. ഡിഫന്‍സ് ഗ്രേഡ് നോക്‌സ് സെക്യൂരിറ്റിയാണ് പുത്തന്‍ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വയറസില്‍ നിന്നും ഹാക്കര്‍മാരില്‍ നിന്നും ഈ സംവിധാനം നിങ്ങളെ സംരക്ഷിക്കും. കൂട്ടിനു ബയോമെട്രിക് ഓതന്റിക്കേഷനും ഫേഷ്യല്‍ റെക്കഗ്നിഷനുമുണ്ട്.

ലോംഗര്‍ ലൈഫ് സൈക്കിള്‍

മറ്റുള്ള ടാബുകളെ അപേക്ഷിച്ച് പുത്തന്‍ ആക്ടീവ് 2 ഏറെക്കാലം ഈടുനില്‍ക്കും. മറ്റുള്ള ടാബ്ലെറ്റുകള്‍ ആദ്യ വര്‍ഷത്തെ ഉപയോഗത്തില്‍ത്തന്നെ 30 ശതമാനത്തോളം കേടുപാടുകള്‍ സംഭവിക്കിാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആക്ടീവ് 2 വെറും 4 ശതമാനത്തിന്റെ ഗ്രാഫാണ് കാണിക്കുന്നത്. അതായത് മറ്റുള്ള മോഡലുകളെക്കാലും പത്തിരട്ടിവരെ ഈടുനില്‍ക്കും.

പോഗോ പിന്‍ കണക്ടീവിറ്റി

ഒരേ സമയം ടാബും മറ്റു ഡിവൈസുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇതിനായി പോഗോ പിന്‍ കണക്ടീവിറ്റിയുണ്ട്. അവശ്യമെങ്കില്‍ ലാപ്‌ടോപ്പും കീബോര്‍ഡും ഈ പോര്‍ട്ടില്‍ കണക്ട് ചെയ്യാനാകും. വിവിധ ഓഗ്മെന്റഡ് റിയാലിറ്റി സവിശേഷതകളും ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രൊഫഷനലുകള്‍ക്ക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി സൂപ്പര്‍വൈസറി കണ്ട്രോള്‍, പൈപ്പ്‌ലൈന്‍ ഡിസൈന്‍, ഡാറ്റാ അക്വസിഷന്‍ തുടങ്ങിയ എ.ആര്‍ ഫീച്ചറുകുണ്ട്.

ക്യാമറ, ബാറ്ററി മറ്റു സവിശേഷതകള്‍

മറ്റ് ഹാര്‍ഡ്-വെയര്‍ സവിശേഷതകളുടെ കാര്യത്തില്‍ ആക്ടീവ് 2 ഒട്ടും പിന്നിലല്ല. സിംഗിള്‍ സിം മോഡലായ ആക്ടീവ് 2 ആന്‍ഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 8 ഇഞ്ച് 1280X800 പിക്‌സല്‍ ഡിസ്‌പ്ലേയാണ് ടാബില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 3 പാനലുമുണ്ട്. അപകടകരമാംവിധം ടാബ് താഴെ വീഴുന്നതില്‍ നിന്നും ചെറുക്കാന്‍ ആന്റി ഷോക്ക് കവറും ലഭിക്കും.

ഒക്ടാകോര്‍ എക്‌സിനോസ് ചിപ്പ്‌സെറ്റാണ് ടാബില്‍ ഉപയോഗിച്ചിരിക്കുന്നത്. കരുത്തു പകരാന്‍ 3 ജി.ബി റാമും കൂട്ടുണ്ട്. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. ഇത് 256 ജി.ബി വരെ വര്‍ദ്ധിപ്പിക്കാനാകും. 8 എം.പി പിന്‍ ക്യാമറയും 5 എം.പി മുന്‍ ക്യാമറയും ആക്ടീവ് 2 വിലുണ്ട്. കൂടാതെ 4ജി LTE, ബ്ലൂടൂത്ത് 4.2, വൈഫൈ, എന്‍.എഫ്.സി കണക്ടീവിറ്റിയും ടാബില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 4,450 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

ചുരുക്കം

ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിനു അനുയോജ്യമായ മോഡലാണ് സാംസംഗ് ഗ്യാലക്‌സി ടാബ് ആക്ടീവ് 2. പ്രൊഫഷനല്‍ ഉപയോഗത്തിനു ആവശ്യമായ സവിശേഷതകളും സോഫ്റ്റ്-വെയറുകളും ടാബില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒഫീഷ്യല്‍ ഉപയോഗത്തിന് ടാബ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഈ മോഡല്‍ തെരഞ്ഞെടുക്കാവുന്നതാണ്.

98 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനില്‍ മാറ്റംവരുത്തി ബി.എസ്.എന്‍.എല്‍

Best Mobiles in India

English Summary

Samsung Galaxy Tab Active 2: Specifications, Price and targeted audience