സാംസങ്ങ് ഗാലക്‌സി ടാബ് S 8.4 റിവ്യൂ


കട്ടികുറഞ്ഞ ടാബ്ലറ്റുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ പ്രിയം. സാംസങ്ങ് അടുത്തിടെ ലോഞ്ച് ചെയ്ത S 10.5, S 8.4 ടാബ്ലറ്റുകള്‍ തന്നെ ഉദാഹരണം. രണ്ടു ടാബ്ലറ്റുകള്‍ക്കും 6.6 mm ആണ് തിക്‌നസ്. അതായത് ആപ്പിള്‍ ഐ പാഡിനേക്കാള്‍ കട്ടികുറവ്.

Advertisement

ഇതില്‍ ടാബ് S 8.4 സ്‌ക്രീന്‍ സൈസില്‍ ഐ പാഡ് മിനിയേക്കാള്‍ വലുതാണ്താനും. മാത്രമല്ല, ആപ്പിളിന്റെ റെറ്റിന ഡിസ്‌പ്ലെയാക്കാള്‍ ഉയര്‍ന്ന റെസല്യൂഷനാണ് മേല്‍പറഞ്ഞ രണ്ട് സാംസങ്ങ് ടാബ്ലറ്റുകള്‍ക്കും ഉള്ളത്. എന്തായാലും സാംസങ്ങ് ഗാലക്‌സി ടാബ് S 8.4 --ന്റെ റിവ്യു ചുവടെ കൊടുക്കുന്നു.

Advertisement

ഡിസൈനും ഡിസ്‌പ്ലെയും ഓപ്പറേറ്റിംഗ് സിസ്റ്റവും

8.4 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ടാബ്ലറ്റ് ഗൂഗിള്‍ നെക്‌സസ് 7, ഐ പാഡ് മിനി റെറ്റിന എന്നിവയേക്കാള്‍ കട്ടി കുറഞ്ഞതാണ്. 294 ഗ്രാം ആണ് ഭാരം. സാംസങ്ങിന്റെ അടുത്തിടെ ഇറങ്ങിയ ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണുമായി ഡിസൈനില്‍ ഏറെ സാമ്യമുണ്ട് ഈ ടാബ്ലറ്റിന്. ബാക്പാനല്‍ അല്‍പം പരുക്കനായതിനാല്‍ നല്ല ഗ്രിപ് ലഭിക്കും. ടാബ്ലറ്റിന്റെ ബോഡി മുഴുവനായും പ്ലാസ്റ്റിക്കില്‍ തീര്‍ത്തതാണ്.
2560-1600 പിക്‌സല്‍ റെസല്യൂഷനാണ് ടാബ്ലറ്റിനുള്ളത്. മുകളില്‍ പറഞ്ഞ വിധം ആപ്പിളിന്റെ റെറ്റിന ഡിസ്‌പ്ലെയെക്കാള്‍ മികച്ചതാണ് ഇത്. കളറും വ്യൂവിംഗ് ആംഗിളും മികച്ചതുതന്നെ.
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Advertisement

വേഗത

സാംസങ്ങിന്റെ എക്‌സിനോസ് 5 ഒക്റ്റ ചിപ്‌സെറ്റാണ് ടാബ്ലറ്റിലുള്ളത്. അതായത് 1.9 GHz, 1.3 GHz വരുന്ന രണ്ട് ക്വാഡ്കാര്‍ പ്രൊസസറുകള്‍ ചേര്‍ത്തത്താണ്. 3 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും ടാബ്ലറ്റിന് മികച്ച വേഗത നല്‍കും. 128 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.

ക്യാമറ

8 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ഐ പാഡ് മിനി റെറ്റിനയുടെ 5 എം.പി ക്യാമറയുമായി താരതമ്യം ചെയ്താല്‍ ഇത് ഏറെ മികച്ചതാണ്. LED ഫ് ളാഷുമുണ്ട്. 1080 പിക്‌സല്‍ വരുന്ന ഫുള്‍ HD വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ ക്യാമറകള്‍ക്ക് സാധിക്കും.

Advertisement

ബാറ്ററി

4,900 mAh ബാറ്ററിയാണ് ടാബ്ലറ്റിലുള്ളത്. ഒറ്റ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സംഗ്രഹം

ആപ്പിള്‍ ഐ പാഡ് മിനിയുമായി താരതമ്യം ചെയ്താല്‍ മികച്ച ടാബ്ലറ്റ് തന്നെയാണ് ഗാലക്‌സി ടാബ് S 8.4. സാങ്കേതികമായി ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും വില 37,800 രൂപയാണ്.

Best Mobiles in India

English Summary

Samsung Galaxy Tab S 8.4 Hands-On And First Look, Samsung Galaxy tab S8.4 Tablet, Review of galaxy Tab S 8.4, Read More...