സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌വാച്ചുമായി സാംസങ്ങ്


അടുത്തകാലത്തായി നിരവധി സ്മാര്‍ട്‌വാച്ചുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ സാംസങ്ങ് പുതിയൊരു സ്മാര്‍ട് വാച്ച് അവതരിപ്പിക്കുകയാണ്. സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാതെതന്നെ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയുന്ന സ്മാര്‍ട്‌വാച്ച്. സാംസങ്ങ് ഗിയര്‍ സോളൊ എന്നാണ് ഫോണിന്റെ പേര്.

Advertisement

അടുത്തമാസം ബെര്‍ലിനില്‍ നടക്കുന്ന IFA 2014-ല്‍ സ്മാര്‍ട്‌വാച്ച് ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. മുകളില്‍ പറഞ്ഞ വിധം മൊബൈല്‍ ഫോണിന്റെ ഉപയോഗം സാധ്യമാക്കുന്നതും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതുമായ സ്മാര്‍ട്‌വാച്ച് ആണ് ഇതെന്നാണ് റിപ്പോര്‍ട്. അതുകൊണ്ടുതന്നെ സിം കാര്‍ഡ് സ്ലോട്ടും വാച്ചില്‍ ഉണ്ടായിരിക്കും.

Advertisement

അതോടൊപ്പം സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും. അഭ്യൂഹങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഔദ്യോഗികമായി ഫോണിനെ കുറിച്ച് വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സെപ്റ്റംബര്‍ മൂന്നിന് ഗാലക്‌സി നോട് 4 സ്മാര്‍ട്‌ഫോണിനൊപ്പമായിരിക്കും ഗിയര്‍ സോളൊ സാംസങ്ങ് ലോഞ്ച് ചെയ്യുക.

Best Mobiles in India

Advertisement

English Summary

Samsung Gear Solo: A Stand-Alone Voice Calling Smartwatch to Launch This September, Samsung to Launch Gear solo in September, Samsung gear solo will be stand alone voice calling smartwatch, Read More...