സാംസങ്ങ് സെക്കന്റ് ജനറേഷന്‍ സ്മാര്‍ട്‌വാച്ചുകള്‍ ലോഞ്ച് ചെയ്തു!!!


സൗത് കൊറിയന്‍ കമ്പനിയായ സാംസങ്ങ് രണ്ടാം തലമുറ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. പതിവിനു വിപരീതമായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒഴിവാക്കി സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ ഒ.എസ്. ആണ് പുതിയ സ്മാര്‍ട്‌വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗാലക്‌സി എന്ന പേരും വാച്ചില്‍ നിന്ന് ഒഴിവാക്കി.

Advertisement

ഗിയര്‍ 2 എന്നാണ് പുതിയ സ്മാര്‍ട്‌വാച്ചിന്റെ പേര്. ഗിയര്‍ 2, ഗിയര്‍ 2 നിയോ എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ഫോണിനുണ്ട്. ഇതില്‍ രണ്ടാമത്തേത് അല്‍പം വിലകുറവുള്ളതായിരിക്കും. ലിനക്‌സ് അടിസ്ഥാനമാക്കിയുള്ള ടൈസണ്‍ ഒ.എസുമായി വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറങ്ങുന്ന ആദ്യ ഉപകരണവും ഗിയര്‍ 2 ആണ്.

Advertisement

ഇന്ന് ബാര്‍സലോണയില്‍ ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനോടനുബന്ധിച്ച് സാംസങ്ങ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി എസ്. 5 ഉള്‍പ്പെടെയുള്ള ഏതാനും പുതിയ ഉപകരണങ്ങള്‍ ഈ ചടങ്ങില്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. അതിനിടെയാണ് രണ്ടാം ജനറേഷന്‍ സ്മാര്‍ട്‌വാച്ച് ലോഞ്ച് ചെയ്തത്.

ഗിയര്‍ 2 വിന്റെ പ്രത്യേകതകള്‍

1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 2 എം.പി. ക്യാമറ എന്നിവയാണ് ഗിയര്‍ 2-വിനുള്ളത്. ഗാലക്‌സി ഗിയറില്‍ ക്യാമറ സ്ട്രാപിലായിരുന്നുവെങ്കില്‍ ഗിയര്‍ 2-വില്‍ അത് മുന്‍പില്‍ തന്നെയാണ്. കൂടാതെ ആക്‌സലറോ മീറ്റര്‍, ജിറോസ്‌കോപ്, ഹാര്‍ട് റേറ്റ് സെന്‍സര്‍ എന്നിവയും ഗിയര്‍ 2-വിലുണ്ട്.

അതേസമയം ഗിയര്‍ 2 നിയോവില്‍ ക്യാമറയിയില്ല. മാത്രമല്ല, പ്ലാസ്റ്റിക് കൊണ്ടാണ് ഡയല്‍ നിര്‍മിച്ചിരിക്കുന്നത്. ഗിയര്‍ 2-വിലാകട്ടെ ഇത് മെറ്റലാണ്. എന്തായാലും പുതിയ സ്മാര്‍ട്‌വാച്ചുകള്‍ ഒരു ഡസനിലധികം സാംസങ്ങ് ഫോണുകളുമായി കണക്റ്റ്‌ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

പുതിയ സ്മാര്‍ട്‌വാച്ചുകളുടെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ

{photo-feature}

Best Mobiles in India