സാംസങ്ങ് പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നു; ഭാവിയിലെ ഉത്പന്നങ്ങള്‍ക്കായി


ഈ മാസം 27-ന് സാംസങ്ങ് പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നു. പുതിയ ഉപകരണങ്ങളുടെ രൂപകല്‍പനകള്‍ സംബന്ധിച്ച വിവരങ്ങളാണ് Design.Samsung.com എന്ന സൈറ്റില്‍ ഉണ്ടാവുക എന്നറിയുന്നു. ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും സാംസങ്ങിന്റെ യുട്യൂബ് ചാനലില്‍ വെബ്‌സൈറ്റ് സംബന്ധിച്ച് ഒരുമിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement

ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന വിവിധ ഉപകരണങ്ങളുടെ ഡിസൈന്‍ ആണ് വീഡിയോയിലുള്ളത്. സുതാര്യമായ ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍, മടക്കാവുന്ന ഉപകരണങ്ങള്‍, പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന സ്മാര്‍ട്‌ഫോണ്‍ ഡിസൈന്‍ എന്നിവയൊക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

Advertisement

എന്നാല്‍ വെബ്‌സൈറ്റിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിവിധ ഡിസൈനര്‍മാര്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയോ അല്ലെങ്കില്‍ സാംസങ്ങ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങളുടെ രൂപകല്‍പന സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുകയും ഉപഭോക്താക്കളുടെ ഫീഡ് ബാക് ലഭ്യമാക്കുകയും ആയിരിക്കും ലക്ഷ്യം.

എന്തായാലും സാംസങ്ങ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ കൊടുക്കുന്നു.

Best Mobiles in India

Advertisement