സാംസങ് ഗാലക്‌സി നോട്ട് 2ല്‍ ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ അപ്‌ഡേറ്റ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?



സാംസങ് അവരുടെ ഗാലക്‌സി നോട്ട് 2 മോഡലിനായി N7100XXDLL4 ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭ്യമാണ്. ജെസ്ച്ചര്‍ ടൈപ്പിംഗ് പോലെയുള്ള ഒട്ടേറെ സൗകര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഈ അപ്‌ഡേറ്റോടെ ലഭ്യമാകും.


എങ്ങനെ ജെല്ലിബീന്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം

Advertisement

സാംസങ് KIES ഉപയോഗിച്ച് ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിയ്ക്കും. അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഫേംവെയര്‍ അപ്‌ഡേറ്റ് ഉപയോഗിയ്ക്കാം. ഗാലക്‌സി നോട്ട് 2 GT-N7100, ഓഡിന്‍ 3.07 തുടങ്ങിയവയ്ക്കായി

Advertisement

ആന്‍ഡ്രോയ്ഡ് 4.1.2 N7100XXDLL4 അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

  • ഡൗണ്‍ലോഡ് ചെയ്ത സിപ്പ് ഫയല്‍ എക്‌സ്ട്രാക്റ്റ് ചെയ്യുക.നിങ്ങള്‍ക്ക് .tar ഫയലിനൊപ്പം മറ്റ് ചില ഫയലുകള്‍ കൂടെ ലഭിയ്ക്കും.

  • ഓഡിന്‍ സിപ്പ് ഫയല്‍ എക്‌സ്ട്രാക്റ്റ് ചെയ്താല്‍ ഓഡിന്‍ 3 v3.07.exe ഫയലിനൊപ്പം മറ്റ് ചില ഫയലുകള്‍ കൂടെ ലഭിയ്ക്കും.

  • ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.

  • ഇനി നിങ്ങളുടെ ഗാലക്‌സി നോട്ട് 2 വിന്റെ ശബ്ദം കുറയ്ക്കാനുള്ള ബട്ടണിലും, ഹോം ബട്ടണിലും അമര്‍ത്തിക്കൊണ്ട് പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിയ്ക്കുക.

  • ഒരു മുന്നറിയിപ്പ് ജാലകം വരും. അപ്പോള്‍ ശബ്ദം കൂട്ടാനുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ ഫോണ്‍ ഡൗണ്‍ലോഡ് മോഡില്‍ ആകും.

  • ഇനി ഓഡിന്‍3 v3.07.exe അഡ്മിനിസ്‌ട്രേറ്ററായി റണ്‍ ചെയ്യുക.

  • ഇനി നിങ്ങളുടെ ഫോണിനെ യുഎസ്ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഘടിപ്പിയ്ക്കുക. അപ്പോള്‍ ഓഡിന്‍ മെസ്സേജ് ബോക്‌സില്‍ ആഡഡ് എന്ന മെസ്സേജ് വരും.

  • എക്‌സട്രാക്റ്റഡ് N7100XXDLL4 ഫേംവെയര്‍ ഫോള്‍ഡറില്‍ നിന്ന് ഈ ഫയലുകള്‍ സെലക്ട് ചെയ്യുക:

*PDA ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേരില്‍ *കോഡ്* ഉള്ള .tar ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

Advertisement

*ഇനി ഫോണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേരില്‍ *modem* ഉള്ള ഫയല്‍ സെലക്ട് ചെയ്യുക.

*CSC ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേരില്‍ *csc* ഉള്ള ഫയല്‍ തെരഞ്ഞെടുക്കുക.

*ഇനി PIT ബട്ടണില്‍ ക്ലിക്ക് ചെയ്ത് .pit ഫയല്‍ തെരഞ്ഞെടുക്കുക.

എക്‌സ്ട്രാക്റ്റ് ചെയ്തപ്പോള്‍ ലഭിച്ചെങ്കില്‍ മാത്രം ഇവ സെലക്ട് ചെയ്യുക. ഇല്ലെങ്കില്‍ വിട്ടേക്കുക.

  • ഓഡിന്‍ ജാലകത്തില്‍ ഓട്ടോ റീബൂട്ടും, F.റീസെറ്റ് സെലക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. .pit ഫയല്‍ ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ മാത്രം Re-partition ഓപ്ഷന്‍ സെലക്ട് ചെയ്യുക.

  • ഇനി സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുക.അപ്പോള്‍ ഫ്‌ലാഷിംഗ് തുടങ്ഹും.

  • ഫ്‌ലാഷിംഗ് കഴിയുമ്പോള്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ആകും. അപ്പോള്‍ ഓഡിന്റെ മുകളിലായി PASS മെസ്സേജ് കാണാന്‍ സാധിയ്ക്കും. ഇനി കമ്പ്യൂട്ടറുമായി ഫോണിനെ വേര്‍പെടുത്താം.

  • ഇനി സെറ്റിംഗ്‌സില്‍ പോയി, About Phone തുറന്ന് അപ്‌ഡേറ്റ് വെരിഫൈ ചെയ്യുക.

അപ്‌ഡേറ്റ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി.

Best Mobiles in India

Advertisement