ഇന്ത്യന്‍ എഞ്ചിനീയര്‍ ഇന്ന് ലോകമറിയപ്പെടുന്ന സോഫ്റ്റ് വെയര്‍ ഭീമന്‍; സത്യാ നദല്ലയെന്നും പ്രചോദനം


2014 ഫെബ്രുവരി മാസമാണ് ഇന്ത്യന്‍ എഞ്ചിനീയറായിരുന്ന സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയിമാറിയത്. വിന്‍േഡാസ് ഫോണുകളുടെ സാഹചര്യം ഒട്ടുക്കെ മാറിയ സമയം. വിന്‍ഡോസ് 8 അടക്കമുള്ളവ വലിയ ഭീഷണി നേരിടുന്ന സമയം. എന്നിരുന്നാലും ഏറെ പ്രതീക്ഷകളോടെ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ പടികയറി.

എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മൈക്രോസോഫ്റ്റ് വലിയ മാറ്റങ്ങള്‍ കാഴ്ചവെച്ചു. ലോകത്തിലെതന്നെ ഏറ്റവും മികച്ച ടെക്ക് കമ്പനികളെയെല്ലാം മൈക്രോസോഫ്റ്റ് മറികടന്നു. കഠിന പരിശ്രമിത്തിലൂടെ സത്യാ നദല്ല അവയെല്ലാം നേടിയെടുക്കുകയായിരുന്നു.

ആരാണ് സത്യാ നദല്ല

1967ല്‍ ഹൈദ്രാബാദിലായിരുന്നു നദല്ലയുടെ ജനനം. കുട്ടിക്കാലത്ത് അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനാകണം എന്നതായിരുന്നു സത്യയുടെ ആഗ്രഹം. എന്നാല്‍ തന്നിലുണ്ടായിരുന്ന സയന്‍സിലെ ആഗ്രഹം പിന്നീട് സത്യാ നദല്ല തിരിച്ചറിയുകയായിരുന്നു. അങ്ങിനെ ഇലക്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. 1988ല്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയില്‍ നിന്നായിരുന്നു ബിരുദം കരസ്ഥമാക്കിയത്.

ശേഷം സണ്‍ മൈക്രോസിസ്റ്റംസില്‍ ജോലിക്കു പ്രവേശിച്ചു. 1992ലായിരുന്നു മൈക്രോസോഫ്്റ്റിലേക്കുള്ള ആദ്യ വരവ്. ബില്‍ ഗേറ്റ്‌സായിരുന്നു അന്നത്തെ സി.ഇ.ഒ. ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനിയായിരുന്നു അന്ന് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് എന്‍.റ്റി പ്ലാറ്റ്‌ഫോമിലുള്ളതായിരുന്നു നദല്ലയ്ക്കു ലഭിച്ച ആദ്യ പ്രോജക്ട്.

മൈക്രോസോഫ്റ്റിന്റെ ഭാവി

2014ല്‍ സി.ഇ.ഒ ആയി അധികാരത്തിലെത്തിയ ശേഷം ഏറെ മാറ്റങ്ങള്‍ സത്യ നടത്തി. തനിക്കു മുന്‍പ് സി.ഇ.ഒ ആയിരുന്ന സ്റ്റീവ് ബാള്‍മര്‍ ചെയ്തുവന്നിരുന്ന പല കാര്യങ്ങളും നദെല്ല അപ്പാടെ മാറ്റി തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറായി. മൈക്രോസോഫ്റ്റ് അസ്യൂര്‍റിന്റെ കാര്യത്തിലെടുത്ത തീരുമാനം അത്തരത്തിലൊന്നായിരുന്നു.

വളര്‍ച്ച

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിനു വന്ന മാറ്റം

പുത്തന്‍ ക്ലൗഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ മൈക്രോസോഫ്റ്റ് വിജയിച്ചു. സത്യാ നദല്ലെയുടെ നേതൃത്വത്തില്‍ ക്ലൗഡ് സ്റ്റോറേജ് അധിഷ്ഠിതമാക്കിയ ഓഫീസ് 365ല്‍ വലിയ മാറ്റങ്ങള്‍ കമ്പനി വരുത്തി. മാത്രമല്ല 2014ല്‍ നോക്കിയ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയം കൂടിയായിരുന്നു. എന്നാല്‍ കൃത്യമായ നിരീക്ഷണവും ബുദ്ധിയും ഉപയോഗിച്ച് സത്യ വിപണി തിരിച്ചുപിടിക്കുകയായിരുന്നു.

Most Read Articles
Best Mobiles in India
Read More About: news technology microsoft

Have a great day!
Read more...

English Summary

The Inspiring Story Of Satya Nadella: How This Indian Engineer Revamped A Software Giant