കിംഗ്ഡം ടവര്‍; ഒരു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം സൗദിഅറേബ്യയില്‍!!!


സൗദിഅറേബ്യയില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം വരുന്നു. കിംഗ്ഡം ടവര്‍ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിന് ഏകദേശം ഒരു കിലോമീറ്ററാണ് ഉയരം. അടുത്തയാഴ്ച കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട് ചെയ്തു.

Advertisement

123 കോടി ഡോളര്‍ ചെലവുവരുന്ന കെട്ടിടം ജിദ്ദയിലാണ് നിര്‍മിക്കുന്നത്. 200 നിലകളാണ് ഉണ്ടാവുക. റെഡ്‌സീയുടെ തീരത്ത് നിര്‍മിക്കുന്ന കിംഗ്ഡം ടവറിന് നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാര്‍ 600 അടി ഉയരം കുടുതലായിരിക്കും.

Advertisement

57 ലക്ഷം ചതുരശ്ര അടി കോണ്‍ക്രീറ്റ് 80,000 ടണ്‍ സ്റ്റീല്‍ എന്നിവ കെട്ടിടത്തിന്റെ നിര്‍മാണത്തിന് ആവശ്യമായി വരും. 5 വര്‍ഷമെടുക്കും നിര്‍മാണം പൂര്‍ത്തിയാവാന്‍. 5 സറ്റാര്‍ ഹോട്ടല്‍, അപ്പാര്‍ട്‌മെന്റുകള്‍, ഓഫീസ് സ്‌പേസ് തുടങ്ങിയവ ടവറില്‍ ഉണ്ടാകും.

കിംഗ്ഡം ടവറിഃെന്റ മാതൃകയും കൂടുതല്‍ വിവരങ്ങളും ചുവടെ.

#1

ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് കിംഗ്ഡം ടവര്‍ നിര്‍മിക്കുന്നത്. അതായത് 3280 അടി ഉയരം.

#2

ജിദ്ദയില്‍ റെട്‌സീയുടെ തീരത്താണ് കെട്ടിടം പണിയുന്നത്. അടുത്തയാഴ്ച നിര്‍മാണം ആരംഭിക്കും.

#3

1.23 ബില്ല്യന്‍ (123 കോടി) ഡോളര്‍ ആണ് ചെലവു കണക്കാക്കുന്നത്.

#4

57 ലക്ഷം ചതുരശ്രഅടി കോണ്‍ക്രീറ്റും 80,000 ടണ്‍ സ്റ്റീല്‍ എന്നിവ നിര്‍മാണത്തിനായി വേണ്ടിവരും.

#5

200 നിലകളാണ് കെട്ടിടത്തില്‍ ഉണ്ടാവുക.

#6

5 വര്‍ഷം എടുക്കും നിര്‍മാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാവാന്‍.

#7

കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക

#8

റെസ്‌റ്റോറന്റ്, അപാര്‍ട്‌മെന്റ്, ഓഫീസ് സ്‌പേസ് എന്നിവ ടവറില്‍ ഉണ്ടാകും.

#9

ഗോര്‍ഡണ്‍ ഗില്‍ ആണ് ടവറിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.

#10

കടല്‍ത്തീരത്തകായതിനാല്‍ നിരന്തരം ഉണ്ടാകുന്ന കാറ്റിനെ ചെറുക്കാന്‍ ഒരോ നിലയിലും വ്യത്യസ്ത ഡിസൈന്‍ ആയിരിക്കും.

#11

ലോകത്തെ ഉയരം കൂടിയ മറ്റ് കെട്ടിടങ്ങള്‍

#12

കെട്ടിടത്തെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക

Best Mobiles in India