ഭക്ഷണത്തിലെ രുചിയുടെ അളവറിയാന്‍ ഇലക്ട്രോണിക് നാക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍


ഭക്ഷണത്തിലെ സുഗന്ധദ്രവ്യങ്ങളുടെ അളവ് രേഖപ്പെടുത്താന്‍ ടേസ്റ്റ് ടെസ്റ്റര്‍മാരെ ഉപയോഗിക്കുക ഇന്ന് പതിവാണ്. എന്നാല്‍ മനുഷ്യരെ ഇതിനായി ഉപേയാഗിക്കുമ്പോള്‍ ചില പരിധികള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്. കാരണമെന്തെന്നാല്‍ രുചിമുകുളങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ടേസ്റ്റ് ടെസ്റ്റര്‍മാര്‍ക്ക് കൃത്യമായ ഇടവേളകള്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇത് അധിക സമയച്ചെലവാണുതാനും.

Advertisement

രുചിയളക്കാന്‍

ഭക്ഷണത്തിലെ രുചിയളക്കുന്നതിന് പുത്തന്‍ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. ഇലക്ട്രോണിക് നാക്ക് ഉപയോഗിച്ച് രുചിയളക്കാവുന്ന സംവിധാനമാണ് കണ്ടെത്തിയിരിക്കുന്നത്. സമയം നഷ്ടമില്ലാതെ ഏതുസമയത്തും ഏതുതരം ഭക്ഷപഥാര്‍ത്ഥങ്ങളുടെയും രുചിയളക്കാന്‍ ഇലക്ട്രോണിക് നാക്കുകള്‍ക്ക് കഴിയും.

Advertisement
നിര്‍മാണത്തിനു പിന്നില്‍.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇലക്ട്രോണിക് നാക്കിന്റെ നിര്‍മാണത്തിനു പിന്നില്‍. പലതരം പനീര്‍ ചീസ് പരീക്ഷണത്തിനായി ഉപയോഗിച്ചപ്പോള്‍ കൃത്യമായ ഫലമാണ് ലഭിച്ചത്. മനുഷ്യരായ രുചി ടെസ്റ്റര്‍മാര്‍ കണ്ടെത്തുന്നതിലും വേഗത്തില്‍ കൃത്യമായ ഫലം നല്‍കാന്‍ ഇലക്ട്രോണിക് നാക്കുകള്‍ക്ക് കഴിഞ്ഞു.

 

 

പുറംേലാകത്തെ അറിയിച്ചത്.

സ്‌പൈസി ആഹാരത്തിന്റെ രുചിയും അല്ലാത്തവയുടെ രുചിയും കൃത്യമായി ഇലക്ട്രോണിക് നാക്ക് രേഖപ്പെടുത്തും. അതും വളരെ കൃത്യമായി. വളരെ കൃത്യതയാര്‍ന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പുതിയ കണ്ടെത്തലിനെപ്പറ്റി ശാസ്ത്രജ്ഞര്‍ പുറംേലാകത്തെ അറിയിച്ചത്.

നിരീക്ഷണം.

സംഭവം ഇലക്ട്രോണിക് രീതിയില്‍ രുചി രേഖപ്പെടുത്തുന്നുണ്ടെങ്കിലും മനുഷ്യരുടെ ഉപയോഗം ഇനിയും ഈ രംഗത്ത് ആവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്‌പൈസി ആഹാരങ്ങളുടെ ഫ്‌ളേവര്‍ തിരിച്ചറിയുന്നതില്‍ മനുഷ്യരുടെ രുചിമുകുളങ്ങള്‍ തന്നെയാണ് ഉത്തമം എന്നാണ് നിരീക്ഷണം.

സാംപിളുകള്‍ പരിശോധിക്കാന്‍

'ഒരുദിവസം പരമാവധി രണ്ടോ മൂന്നോ ടേസ്റ്റ് സാംപിളുകള്‍ പരിശോധിക്കാന്‍ മാത്രമേ മനുഷ്യര്‍ക്കു കഴിയൂ. അതായത് സമയച്ചെലവും പണച്ചെലവും അധികമാണ്. എന്നാല്‍ ഇലക്ട്രോണിക് നാക്കുകള്‍ ഇവ രണ്ടും നിങ്ങള്‍ക്കായി ലാഭിച്ചു നല്‍കും. തേന്‍, ബിയര്‍, വൈന്‍, ഫലങ്ങള്‍ എന്തുമാകട്ടെ ഇലക്ട്രോണിക് നാക്ക് കൃത്യമായ റിസള്‍ട്ട് നല്‍കും'- ഗവേഷകനായ സ്‌കോള്‍സറേക്ക് പറയുന്നു.

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ; കൂടുതൽ വിവരങ്ങൾ ഇവിടെ...

Best Mobiles in India

English Summary

Scientists Invent Electronic Tongue That Can Ascertain The Quantity Of Spices In Food