ട്രയിനിന്റെ സൗകര്യങ്ങളറിയാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ‘TADAAST’ എത്തി....!


സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ട്രയിനുകളുടെ ആഗമനവും പുറപ്പെടലും അറിയുന്നതിനായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ് അവതരിപ്പിച്ചു. ‘TADAAST' എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്. Train Arrival Departure And Amenities at STations എന്നതിന്റെ ചുരുക്ക പേരാണ് ‘TADAAST'.

Advertisement

25 പ്രധാന സ്റ്റേഷനുകളിലെ ട്രയിനിന്റെ വരവും, പോക്കും, മറ്റ് സൗകര്യങ്ങളും ഉപയോക്താക്കള്‍ക്ക് ഈ ആപില്‍ നിന്ന് ലഭിക്കും. സെക്കന്ദരാബാദ്, ഹൈദരാബാദ്, വിജയവാഡാ, തിരുപതി, നെല്ലൂര്‍ തുടങ്ങിയ 25 സ്റ്റേഷനുകളെയാണ് ഈ ആപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഈ ആപ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ട്രയിന്‍ സേവനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമുളള പൊതു ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുകയാണ് ആപിന്റെ പ്രധാന ഉദ്ദേശം.

Best Mobiles in India

Advertisement

English Summary

SCR Launches a Smartphone App, ‘TADAAST’, for Live Information on Train Arrivals.