ഇല്യാന ഡിക്രൂസിനെയും ദീപിക പദുകോണിനെയും തിരഞ്ഞാല്‍ പണികിട്ടും; മുന്നറിയിപ്പുമായി മെക്കാഫീ


സെലിബ്രിറ്റികളെ കുറിച്ചുള്ള വാര്‍ത്തകളും അവരുടെ ഫോട്ടോകളും വീഡിയോകളും കിട്ടുന്നതിനായി പേര് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തിരയുന്നത് സാധാരണമാണ്. എന്നാല്‍ ചില സെലിബ്രിറ്റികളുടെ പേര് തിരഞ്ഞാല്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ മെക്കാഫീ.

Advertisement


വെബിലെ അപകടസാധ്യതയുള്ള സെലിബ്രിറ്റികളുടെ പട്ടിക എല്ലാവര്‍ഷവും മെക്കാഫീ പ്രസിദ്ധീകരിക്കാറുണ്ട്. ഇവരുടെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഉപകരണങ്ങള്‍ വൈറസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പിടിയില്‍പ്പെടും.

ഈ വര്‍ഷം മെക്കാഫി പുറത്തിറക്കിയ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയില്‍ ഒന്നാമത് ബോളിവുഡ് താരം ഇലിന്യ ഡിക്രൂസ് ആണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാമന്‍ കപില്‍ ശര്‍മ്മയെ പിന്തള്ളിയാണ് ഇലിന്യ മുന്നിലെത്തിയിരിക്കുന്നത്. മുന്‍കാല അഭിനേതാക്കളായ പ്രീതി സിന്റ, ടാബു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ടും മൂന്നും സ്ഥാനമാണ്.

Advertisement

ക്രിതി സലോണ്‍, അക്ഷയ്കുമാര്‍, ഋഷി കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, ഗോവിന്ദ തുടങ്ങവരും പട്ടികയിലുണ്ട്. നാല് മുതല്‍ 10 വരെ ഇവരുടെ സ്ഥാനങ്ങള്‍ വ്യത്യാസപ്പെടുന്നു. ദീപിക പദുകോണ്‍ ഏഴാം സ്ഥാനത്തും പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്തുമാണ്. അക്ഷയ് കുമാര്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഗോവിന്ദയ്ക്ക് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഈ സെലിബ്രിറ്റിമാരുടെ പേരുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വൈറസുകളും സ്‌പൈവെയറുകളും ഒളിപ്പിച്ച വെപ്‌സൈറ്റുകളും പോര്‍ട്ടലുകളുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുന്നതെന്ന് മെക്കാഫീ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട് കൃഷ്ണപൂര്‍ പറഞ്ഞു. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ഉപകരണങ്ങളെ വൈറസുകളും സ്‌പൈവെയറുകളും ബാധിക്കും. ഇവയുടെ സാന്നിധ്യത്തെ കുറിച്ച് സൂചനയോ മുന്നറിയിപ്പോ പോലും ലഭിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കുകയാണ് അപകടത്തില്‍ പെടാതിരിക്കാനുള്ള ഏക പോംവഴി. സൗജന്യമായി സിനിമകള്‍, വീഡിയോകള്‍, ഫോട്ടോകള്‍ മുതലായവ ലഭിക്കുമെന്ന് പറഞ്ഞാണ് പല വെബ്‌സൈറ്റുകളും പോര്‍ട്ടലുകളും ആളുകളെ കെണിയില്‍ പെടുത്തുന്നത്. അതിനാല്‍ സൗജന്യത്തിന് പിറകേ പോകാതിരിക്കുക.

സെലിബ്രിറ്റികളുടെ പേരിനൊപ്പം ടോറന്റ്, ഫ്രീ ടോറന്റ്, ഫ്രീ പിക്‌സ്, ഹോട്ട് പിക്‌സ് എന്നൊക്കെ ചേര്‍ത്ത് തിരഞ്ഞാല്‍ പണി കിട്ടാനുള്ള സാധ്യത കൂടുമെന്നും മെക്കാഫീ ഓര്‍മ്മിപ്പിക്കുന്നു.

വാട്‌സാപ്പില്‍ ദീപാവലി സ്റ്റിക്കറുകള്‍ എങ്ങനെ അയയ്ക്കാം

Best Mobiles in India

Advertisement

English Summary

Searching Ileana D’Cruz, Deepika Padukone Is Risky, Says McAfee!