എസ്.ബി.ഐ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് സുരക്ഷയില്ലാത്ത സെർവറിൽ: റിപ്പോർട്ട്

ഉള്‍പ്പടെ ലക്ഷക്കണക്കിന് വരുന്ന എസ്.ബി.ഐ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാവുന്ന രീതിയിലാണെന്ന് ടെക്ക് ക്രജിന്റെ റിപ്പോർട്ട്.


പുതിയ തലവേദനയുണ്ടാക്കുന്ന പ്രശ്‌നവുമായി എസ്.ബി.ഐ രംഗത്ത്. ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ബാങ്കിങ് സെർവർ സുരക്ഷിതമല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് മാസമായി ഈ അവസ്ഥയാണ് എസ്.ബി.ഐ പിന്തുടരുന്നത്.

Advertisement

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷ ഒട്ടും തന്നെയില്ലാത്ത സെര്‍വറിലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Advertisement

കമ്പ്യൂട്ടർ സാങ്കേതികത, ഹാക്കിങ് ആസ്പദമാക്കിയുള്ള 20 പ്രശസ്‌ത സിനിമകൾ

ബാങ്കിങ് സെർവർ സുരക്ഷിതമല്ല

ബാങ്ക് ബാലന്‍സ്, അടുത്തിടെ നടന്ന ഇടപാടുകള്‍ എന്നിവ ഉള്‍പ്പടെ ലക്ഷക്കണക്കിന് വരുന്ന എസ്.ബി.ഐ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാവുന്ന രീതിയിലാണെന്ന് ടെക്ക് ക്രജിന്റെ റിപ്പോർട്ട്.

ടെക് ക്രഞ്ച്

മുംബൈയിലാണ് ഡാറ്റാ സെന്ററിന്റെ കേന്ദ്രത്തിലാണ് എസ്.ബി.ഐ ക്വിക്ക് എന്ന സേവനത്തിന്റെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എസ്.എം.എസ് വഴിയും മിസ്ഡ് കോള്‍ വഴിയും ഉപയോക്താക്കള്‍ക്ക് ബാലന്‍സ് ഉള്‍പ്പടെയുള്ള ബാങ്കിങ് വിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനമാണ് എസ്.ബി.ഐ ക്വിക്ക്. എന്നാല്‍ ഈ സെര്‍വര്‍ എസ്.ബി.ഐ പാസ്‌വേഡ് ഉപയോഗിച്ചല്ല. അതുകൊണ്ടുതന്നെ സെര്‍വറില്‍ ആര്‍ക്കും പ്രവേശിക്കാനും വിവരങ്ങള്‍ ലളിതമായ രീതിയിൽ ശേഖരിക്കാനുള്ള അവസ്ഥയിലാണ്.

എസ്.ബി.ഐ ക്വിക്ക്

ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞാണ് എസ്.ബി.ഐ ക്വിക്ക് അതിലേക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നത്. എന്തെന്നാൽ, രജിസ്റ്റർ ചെയ്‌തിട്ടുള്ള ഫോൺ നമ്പറുകളിലേക്കാണ് എസ്.ബി.ഐ സന്ദേശം അയക്കുന്നത്. അവസാനത്തെ അഞ്ച് ഇടുപാടുകള്‍ അറിയാനും എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനും, ഗാര്‍ഹിക, കാര്‍ വായ്പകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

എസ്.ബി.ഐ ഡാറ്റ സെർവർ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ലോകവ്യാപകമായി 50 കോടി ഉപയോക്താക്കളും 74 കോടി അക്കൗണ്ടുകളുമാണ് എസ്.ബി.ഐക്ക് ഉള്ളത്. ഈ വിവരങ്ങൾ ആരുടെയെങ്കിലും കൈയിൽ എത്തിയോ എന്ന് വ്യക്തമല്ല. ഇപ്പോൾ ഈ സെർവർ സുരക്ഷ വലയത്തിലാണ്.

Best Mobiles in India

English Summary

The bank's server was not password-protected, allowing anyone with the technical know-how to access the data of millions of customers' information.