വിക്കിപീഡിയയില്‍ പരസ്യങ്ങള്‍ കാണുന്നോ? പിസിയെ വൈറസ് ആക്രമിച്ചിട്ടുണ്ടാകും



ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയില്‍ എപ്പോഴെങ്കിലും കമേഴ്ഷ്യല്‍ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ വെബ് ബ്രൗസറിന് നേരെ വൈറസ് ആക്രമണമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിക്കിപീഡിയയുടെ കമ്മ്യൂണിറ്റി അഡ്വക്കസി ഡയറക്ടറായ ഫിലിപ്പി ബ്യൂഡറ്റേയാണ് ഇങ്ങനെ പറഞ്ഞത്.

വിക്കിപീഡിയയില്‍ ഞങ്ങള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ശരാശരി 30 ഡോളര്‍ വീതം ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് ലഭിക്കുന്ന സംഭാവനയിലാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തനം ബ്യൂഡറ്റേ പറഞ്ഞു. വെബ്‌സൈറ്റില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ ഉപയോക്താക്കളുടെ ബ്രൗസറിലെ വൈറസ് സാന്നിധ്യമാണ് കാണിക്കുന്നതെന്ന് വിക്കിപീഡിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertisement

ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഡിസേബിള്‍ ചെയ്യുക, കമ്പ്യൂട്ടര്‍ റിപ്പയര്‍ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പരിശോധിക്കുക എന്നിവയാണ് ഇത്തരം പരസ്യങ്ങള്‍ വരാതിരിക്കാന്‍ ചെയ്യേണ്ടതെന്നും സംഘടന വ്യക്തമാക്കുന്നു.

Best Mobiles in India

Advertisement