വെറും തുച്ഛമായ വിലയില്‍ ആധാര്‍ വിവരങ്ങള്‍ വില്‍പനയ്ക്ക്, അതും 10 മിനിറ്റിനുളളില്‍


കഴിഞ്ഞ നവംബറിലാണ് UIDAI പ്രഖ്യാപിച്ചിരുന്നത് 'നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അതിന് യാതൊരു തകരാറും നടക്കില്ല എന്നും'.

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മറികടന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി അഞ്ജാതരായ കച്ചവടക്കാരില്‍ നിന്നും ആരുടെ ആധാര്‍ വിവരങ്ങള്‍ വേണമെങ്കിലും ലഭിക്കും എന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. 500 രൂപ നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ ഇപ്പോള്‍ വാങ്ങിയത്.

എങ്ങനെയാണ് ഇവര്‍ ആധാര്‍ വിവരങ്ങള്‍ വാങ്ങുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? വാട്ട്‌സാപ്പ് വഴിയാണ് വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പേറ്റിഎം വഴി 500 രൂപ ആദ്യം നല്‍കുക. പേറ്റിഎമ്മിനുളളില്‍ ഇതുമായി ബന്ധപ്പെട്ട ഏജന്റ് ഒരു ഐഡിയും പാസ്‌വേഡും നല്‍കും.

ബ്ലാക്‌ബെറി10ല്‍ വാട്‌സ്ആപ്പ് രണ്ടാഴ്ച കൂടി കിട്ടും

ഇത് ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലേയും വിവരങ്ങള്‍ അറിയാം. ആധാര്‍ ഉടമയുടെ പേര്, മേല്‍ വിലാസം, പിന്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഈമെയില്‍ ഐഡി എന്നീ വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതു കൂടാതെ ഒരു 300 രൂപ അധികം നല്‍കിയാല്‍ ഇതിന്റെ പ്രിന്റും ലഭിക്കും.

aadhaar.rajastan.gov.in എന്ന വെബ്‌സൈറ്റിലേക്ക് അഞ്ജാത ഏജന്റ് നല്‍കിയ സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ കയ്യടക്കിയിട്ടുണ്ടെന്നും ട്രിബ്യൂണ്‍ ശിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles
Best Mobiles in India
Read More About: aadhaar news

Have a great day!
Read more...

English Summary

The Indian government is pushing the citizens of the country to link their Aadhaar card to every other personal details such as mobile number. Now, it looks like your Aadhaar card details are sold for just Rs. 500. Anonymous sellers are providing unrestricted access to Aadhaar details in India over WhatsApp.