ശ്ശേ... ജിയോ പ്രവർത്തിക്കുന്നില്ലല്ലോ.... ഫോട്ടോഗ്രാഫർ മുകേഷ് അംബാനിയോട് !


റിലയൻസ് ജിയോയുമായി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിുടെ ബന്ധം അറിയാത്തവരില്ല. എന്നാൽ ബോളിവുഡ് താരങ്ങലായി ദീപിക പദുകോൺ-രൺവീർ വിവാഹ സൽക്കാര ചടങ്ങിനെത്തിയ അംബാനി അവിടെ നിന്ന ഫോട്ടോഗ്രഫറുടെ വാക്കുകേട്ട് ഞെട്ടി.

ക്യാമറ ഫ്‌ളാഷുകൾ ഇടവിടാതെ മിന്നുന്നതിനിടയ്ക്ക് 'ജിയോ പ്രവർത്തിക്കുന്നില്ലല്ലോ....' എന്നാരു പറച്ചിൽ. അവിടെ നിന്ന ഫോട്ടാഗ്രഫറായിരുന്നു ഇതു പറഞ്ഞത്. എന്നാൽ തൊട്ടടുത്തു നിന്നു കേട്ട ഈ പറച്ചിലിന് അംബാനി മറുപടി നൽകിയില്ലെന്നു മാത്രമല്ല കേട്ട ഭാവം പോലും നടിച്ചില്ല.

ഇതിനുശേഷം അദ്ദേഹം വീണ്ടും ഫോട്ടോക്കായി പോസ് ചെയ്യുകയും വേദിയിലെത്തിയ ബോളിവുഡ് താരം സഞ്ചയ് ദത്തിനടുത്തേക്ക് കുശലം പറയാൻ പോവുകയും ചെയ്തു. എന്തായാലും ഫോട്ടോഗ്രഫറുടെ ഈവാക്കുകളടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭാര്യ നിതാ അംബാനി, മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവര്‍ക്കൊപ്പമായിരുന്നു മുകേഷ് അംബാനി സല്‍ക്കാരച്ചടങ്ങിനെത്തിയത്. ആകാശ് അംബാനിയുടെ പ്രതിശ്രുതവധു ശ്ലോക മേത്തയും ചടങ്ങില്‍ കൂടെക്കൂടിയിരുന്നു.

2016ലാണ് മുകേഷ് അംബാനി ജിയോയെ ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവില്‍ത്തന്നെ കമ്പനി ലാഭകരമാവുകയും ചെയ്തു. അത്യുഗ്രന്‍ ഡാറ്റ-കോള്‍ പ്ലാനുകളിലൂടെ ഏവരെയും ഞെട്ടിച്ച ജിയോയെ കാരണം എയര്‍ടെല്‍, വോടഫോണടക്കമുള്ള സേവനദാതാക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ നല്‍കേണ്ടിയും വന്നു.

വിമാനയാത്രായിൽ ഫോൺ ഏറോപ്ലെയിൻ മോഡിൽ ഇട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

Most Read Articles
Best Mobiles in India
Read More About: jio news mobiles

Have a great day!
Read more...

English Summary

'Sir, Jio nahi chal raha', photographer tells Mukesh Ambani at Deepika-Ranveer wedding reception