കിടിലൻ ട്രൂ-വയര്‍ലെസ് ഇയര്‍ബഡുമായി സ്‌കള്‍ക്യാന്റി; വില 9,999 രൂപ


റിഫ് വയര്‍ലെസ് ഓണ്‍-ഇയര്‍ ഹെഡ്‌ഫോണുകളെ ഇന്ത്യന്‍ വിപണിയിലവതിരിപ്പിച്ച് ഏതാനും മാസങ്ങള്‍ക്കകം പുത്തന്‍ ട്രൂലി വയര്‍ലെസ് ഇയര്‍ബഡുമായി സ്‌കള്‍ക്യാന്റി. സ്‌കള്‍ ക്യാന്റി പുഷ് എന്നാണ് മോഡലിന്റെ പേര്. ആപ്പിളിന്റെ എയര്‍പോഡുകള്‍ക്ക് ബദലായാണ് പുഷ് എന്ന മോഡലിനെ സ്‌കള്‍ക്യാന്റി അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

മോഡലിന്റെ വില്‍പ്പന

ആറു മണിക്കൂറിന്റെ ബാക്കപ്പ് ആപ്പിള്‍ എയര്‍പോഡില്‍ നിന്നും പുഷിനെ വ്യത്യസ്തമാക്കുന്നു. അഞ്ച് മണിക്കൂറാണ് എയര്‍പോഡുകളുടെ ബാക്കപ്പ് സമയം. 9,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ സ്‌കള്‍ക്യാന്റി പുഷിന്റെ വില. മോഡലിന്റെ വില്‍പ്പന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Advertisement
സ്‌കള്‍ക്യാന്റി അവതരിപ്പിച്ചത്.

കഴഞ്ഞ ഡിസംബറിലാണ് പുഷിനെ ആഗോളതലത്തില്‍ സ്‌കള്‍ക്യാന്റി അവതരിപ്പിച്ചത്. എന്നാല്‍ വിപണിയിലെത്തുന്നത് ഇതാദ്യമാണ്. ഇയര്‍ബഡുകള്‍ ചെവിയില്‍ കൃത്യമായിരിക്കാന്‍ ഫിറ്റ് ഫിന്‍ ജെല്‍ ഈ മോഡലിനോടൊപ്പം ലഭിക്കും. ഇയര്‍ബഡില്‍ ആറുമണിക്കൂറിന്റെ ബാറ്ററി ബാക്കപ്പും ചാര്‍ജിംഗ് കെയിസില്‍ ആറുമണിക്കൂറഇന്റെ ബാറ്ററി ബാക്കപ്പുമുണ്ട്. അതായത് ആകെ 12 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കും.

ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്

ഇയര്‍ബഡിന്റെ രണ്ടു വശങ്ങളിലായാണ് ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ശബ്ദം നിയന്ത്രിക്കാനും ആക്ടീവ് വോയിസ് അസിസ്റ്റന്റ് ആക്ടീവ് ചെയ്യാനുമാണ് ബട്ടണുകളുള്ളത്. ബ്ലൂടൂത്ത് വേര്‍ഷന്‍ 4.2 ആണ് കണക്ടീവിറ്റിക്കായി ഉപയോഗിച്ചിരിക്കുന്നത്. 20 ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സി റെസ്‌പോണ്‍സുള്ള 9.2 മില്ലിമീറ്റര്‍ ഡ്രൈവറും ഇയര്‍പോഡിലുണ്ട്.

വയര്‍ലെസ് ഉപകരണം

'ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് സ്‌കള്‍ക്യാന്റിയുടെ ട്രൂ വയര്‍ലെസ് ഉപകരണം എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. സാങ്കേതിക രംഗത്ത് സ്‌കള്‍ക്യാന്റി ഏറ്റവും ഒടുവില്‍ നടത്തിയ പരീക്ഷണമാണ് പുഷ് എന്ന ഇയര്‍ബഡുകള്‍. ഏവര്‍ക്കുമിത് ഇഷ്ടപ്പെടും' -ബ്രാന്റ് ഐസ് ഡിസ്ട്രിബ്യൂട്ടര്‍ സി.ഇ.ഒ അംലന്‍ ഭട്ടാചാര്യ പറയുന്നു.

ഏറ്റവും മികച്ച വാട്ടര്‍ഡ്രോപ്പ് നോച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ തിരയാം

Best Mobiles in India

English Summary

Skullcandy Push truly wireless earbuds launched in India for Rs 9,999