സ്‌കൈപില്‍ ഇനി മൊഴിമാറ്റവും....!


ഭാഷയുടെ മതില്‍ക്കെട്ടുകളില്ലാതെ ആര്‍ക്കും ആരോടും സംസാരിക്കാനുള്ള സാങ്കേതികവിദ്യ സ്‌കൈപില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ ജനകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് മൈക്രോസോഫ്റ്റ്.

Advertisement

'സ്‌കൈപ് ട്രാന്‍സലേറ്റര്‍ പ്രിവ്യൂ പ്രോഗ്രാം' എന്ന സാങ്കേതിക വിദ്യ സ്‌കൈപില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി. സംസാരത്തില്‍ ഭാഷയൊരു തടസമായിത്തീരാതിരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. അതിന്റെ ആദ്യ ഘട്ടം മൈക്രോസോഫ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. സ്പാനിഷ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കുളള റിയല്‍ടൈം മൊഴിമാറ്റമാണ് ആദ്യഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

Advertisement

റിയല്‍ടൈം മൊഴിമാറ്റത്തിന്റ ആദ്യപടിയാണ് സ്പാനിഷ്-ഇംഗ്ലീഷ് മൊഴിമാറ്റമെന്ന് കമ്പനി പ്രതിനിധി ഗുര്‍ദീപ് പാല്‍ പറഞ്ഞു. അതേസമയം, സ്റ്റാര്‍ ട്രെക് സയന്‍സ് ഫിക്ഷനുകളിലെ പോലെ 'യൂണിവേഴ്‌സല്‍ ട്രാന്‍സലേറ്റര്‍' എന്ന ആശയം മൈക്രോസോഫ്റ്റ് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെക്‌സിക്കോ സിറ്റിയിലെ ഒരു സ്‌കൂളിലാണ് സ്‌കൈപിന്റെ പുതിയ പദ്ധതി ആദ്യം പരീക്ഷിച്ചത്. സ്പാനിഷ് സംസാരിക്കുന്ന ഒരു ക്ലാസിലെ കുട്ടികളും ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു ക്ലാസിലെ കുട്ടികളും തമ്മില്‍ നവീകരിച്ച സ്‌കൈപ് മെസഞ്ചറിലൂടെ സംസാരിച്ചാണ് വിജയകരമായ പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ ചുവടെ കാണുക.

Best Mobiles in India

Advertisement

English Summary

Skype Translator: Real-time voice translation now available.