ഇരുപത്തിനാലു മണിക്കൂറും ഫോണും കയ്യിൽ പിടിച്ചുനടക്കുന്നവർ വായിക്കുക!


സ്മാർട്ഫോൺ പോലെ മനുഷ്യസമൂഹത്തെ ഇത്രയധികം സ്വാധീനിച്ച വേറൊരു ഉപകരണം ഉണ്ടാവില്ല. ഒരുപക്ഷെ ഇത്രയധികം ആളുകളോട് വ്യക്തിപരമായി ചേർന്നുനിൽക്കുന്ന വേറൊരു ഉപകരണവും ഇതുവരെ വേറെയുണ്ടായിട്ടില്ല. അതിനാൽ തന്നെ നാൾക്കുനാൾ മനുഷ്യൻ സ്മാർട്ഫോണുകൾക്ക് കൂടുതൽ കൂടുതൽ അടിമകളായിക്കൊണ്ടിരിക്കുകയുമാണ്.

Advertisement

പരിധിവിടുന്ന സ്മാർട്ഫോൺ ഉപയോഗം

എത്രയൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും എന്തൊക്കെ ചെയ്താലും തന്നെ നമുക്ക് ഫോൺ ഉപയോഗം പരിമിതപ്പെടുത്തുവാനോ ഒഴിവാകുവാനോ സാധിക്കില്ല എന്നത് ഏവർക്കുമറിയുന്ന കാര്യമാണ്. കാരണം നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്ന് സ്മാർട്ഫോണിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

Advertisement
അമിത ഉപയോഗം വരുത്തിവെക്കുന്ന വിനകൾ..

എന്നാൽ സ്മാർട്ഫോൺ ഉപയോഗത്തിന് അമിതമായി അടിമപ്പെട്ട് കിടക്കുന്ന ആളുകളും നിരവധിയാണല്ലോ ഇന്നത്തെ കാലത്ത്. ഗെയിമിങ്, ചാറ്റിങ്, സോഷ്യൽ മീഡിയ തുടങ്ങി ഓരോന്നിലും മുഴുകി ജീവിക്കാൻ തന്നെ മറന്നുപോകുന്ന അത്തരം ആളുകൾ പാഠം ഉൾക്കൊള്ളേണ്ട ചില സംഭങ്ങൾ ഇടയ്ക്കിടെ നമുക്ക് ചുറ്റും നടക്കാറുണ്ട്. ഈയിടെ നടന്ന ഇത്തരമൊരു സംഭവം ശ്രദ്ധയിൽ പെടുത്തട്ടെ.

സംഭവം ചൈനയിൽ

ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. ചൈനയിൽ ഒരു യുവതിക്ക് അമിതമായ സ്മാർട്ഫോൺ ഉപയോഗം കാരണം കൈ അനക്കാൻ പോലും പറ്റാതെ തളർന്നുപോയതാണ് സംഭവം. ജോലിയിൽ നിന്ന് ലീവെടുത്ത് ഒരാഴ്ചയോളം ഫോൺ മാത്രം ഉപയോഗിച്ചു വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ യുവതിക്ക് പിന്നീട് കൈകൾ അനക്കാൻ പറ്റാത്ത വിധം തളരുകയായിരുന്നു.

ഒരാഴ്ച നിർത്താതെ ഫോൺ ഉപയോഗം

Shanghaiist ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ യുവതി ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാഴ്ചയോളം വീട്ടിൽ തന്നെ സ്മാർട്ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്ത് മാത്രമായിരുന്നു ഫോൺ കയ്യിൽ നിന്നും താഴെ വെച്ചിരുന്നത്.

കൈ തളർന്ന് യുവതി

അങ്ങനെ ഒരാഴ്ചക്ക് ശേഷം കൈ അനക്കാൻ പറ്റാത്ത വിധം ഫോണിൽ പിടിച്ച നിലയിൽ അതേപോലെ ആയിത്തീരുകയായിരുന്നു. ഏതായാലും സംഭവത്തെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ കൈ പതിയെ സാധാരണഗതിയിലേക്ക് മാറിയിട്ടുണ്ട്. പക്ഷെ ഇനി ഒരിക്കലും സ്മാർട്ഫോൺ ഇത്തരത്തിൽ ഈ യുവതി ഉപയോഗിക്കുന്നില്ലെന് ഉറപ്പ്.

ഫോൺ തന്നെ മതി, കൃത്യമായ ഫ്ലാഷ് ലൈറ്റ് വഴി മികച്ച ചിത്രങ്ങൾ എടുക്കാൻ..!

നിങ്ങൾ സ്മാർട്ഫോണിന് അടിമയാണോ എന്ന് അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി!

വേണ്ടതിനും വേണ്ടാതാതിനുമെല്ലാം ദിനവും നൂറ് തവണ നമ്മൾ നമ്മുടെ ഫോൺ തുറന്നു നോക്കിക്കൊക്കെണ്ടേയിരിക്കുന്നു. 2015ൽ നടത്തിയ ഒരു പഠന പ്രകാരം 51 ശതമാനം മുതിർന്നവരും ഓരോ 11 മിനിട്ടിലും തങ്ങളുടെ ഫോൺ ഒരു തവണയെങ്കിലും ശരാശരി തുറന്നു നോക്കുന്നുണ്ട്. ഈ കണക്കുകൾ കുട്ടികളിലേക്കും യുവാക്കളിലേക്കും നീളുമ്പോൾ അതിലും അതിശയകരമായ റിസൾട്ട് ആണ് തന്നിരിക്കുന്നത്. ഇന്നിവിടെ നിങ്ങൾ സ്മാർട്ഫോണിനോട് എന്തുമാത്രം അടിമപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ചില മാർഗ്ഗങ്ങൾ വിവരിക്കുകയാണ്.

#1

ഒരു ടെക്‌സ്റ്റ് പൂര്‍ത്തിയാക്കുന്നതിനായോ, ഒരു വീഡിയോ കാണുന്നതിനായോ, ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ചെയ്യുന്നതിനായോ നിങ്ങള്‍ നിങ്ങളുടെ മുന്‍പിലുളള ആളോട് കാത്ത് നില്‍ക്കാന്‍ പറയുകയും, അവര്‍ നിങ്ങളുടെ അടുത്ത് നിന്ന് പോകുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക.

#2

നിങ്ങള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിരന്തരം അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

നിങ്ങളുടെ പങ്കാളിയോടും, കുട്ടികളോടും, മറ്റ് കുടുംബാംഗങ്ങളോടും നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ ടെക്‌സ്റ്റ് ചെയ്യുന്നു.

ഓരോ തവണയും നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവിടുന്നു.

 

#3

നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരുപാട് സമയം വെറുതെ കളയുന്നു, കൂടാതെ ആരെങ്കിലും നിങ്ങള്‍ ഓണ്‍ലൈനില്‍ ആണ് കൂടുതല്‍ സമയം എന്ന് പറഞ്ഞാല്‍ അത് നിരാകരിക്കുന്നു.

നിങ്ങളുടെ പഴയ സ്‌കൂള്‍ സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ അവര്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉളളവരാണെന്ന് കരുതി ഒഴിവാക്കുന്നു.

നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഉറങ്ങി എഴുന്നേറ്റതിന് ശേഷവും ഉടനെ ഓണ്‍ലൈന്‍ സമൂഹത്തിലും ഇമെയിലിലും സ്മാര്‍ട്ട്‌ഫോണിലൂടെ അപ്‌ഡേറ്റുകള്‍ തിരയുന്നു.

 

#4

അത്താഴം കഴിക്കുന്ന സമയത്തോ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സിനിമ കാണുന്ന സമയത്തോ സ്മാര്‍ട്ട്‌ഫോണില്‍ സര്‍ഫ് ചെയ്യാനും, ട്വീറ്റ് ചെയ്യാനും, നിങ്ങളുടെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും വ്യഗ്രത കാണിക്കുന്നു.

കുറച്ച് മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് മാറിയാല്‍ നിങ്ങള്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.

ഓണ്‍ലൈനില്‍ നടക്കുന്ന ഏത് സംഭാഷണങ്ങളിലും നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

 

എന്താണ് ചെയ്യേണ്ടത്?

ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോൾ സാങ്കേതിക വിദ്യയിൽ, പ്രത്യേകിച്ച് സ്മാർട്ഫോണുകളുടെ കാര്യത്തിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടന്നപ്പോൾ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കാൻ ശ്രമിക്കേണ്ടതിന് പകരം നമ്മൾ ഇത്തരത്തിൽ ഫോണുകളോട് കൂടുതൽ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മൾ ചെയ്യേണ്ടത്? സ്വയം നമ്മൾ തന്നെ ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗം കുറയ്ക്കുക തന്നെയാണ് വേണ്ടത്.

Best Mobiles in India

English Summary

Smartphone Use: Woman Unable To Move Her Fingers.