സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനവ് വന്നിട്ടില്ല. ആ നല്ലകാലം അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ കോള്‍, ഡാറ്റാ നിരക്കുകള്‍ ഉയര്‍ന്നേക്കും.

Advertisement

നിരക്ക് വര്‍ദ്ധനവ്

നിരക്ക് വര്‍ദ്ധനവ് ഏത് രീതിയില്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുന്നു എന്നറിയാന്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പാക്കുക. റിയലന്‍സ് ജിയോ ഇന്‍ഫോകോമിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ജിയോയുടെ വരവോടെ മറ്റ് ടെലികോം കമ്പനികളും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Advertisement
സാരമായി ബാധിച്ചിട്ടുണ്ട്.

കടുത്ത മത്സരത്തിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയെങ്കിലും വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വലിയ തിരച്ചടിയാണ് ഇതുമൂലമുണ്ടായത്. രൂപയുടെ മൂല്യമിടിയുന്നത് ടെലികോം കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധനയെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നതെന്നാണ് വിവരം. 2019 ഏപ്രില്‍ വരെ നിലവിലെ നിരക്കുകള്‍ തുടര്‍ന്നേക്കുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

നിയന്ത്രണം

നിലവിലെ പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തുക, പുതിയ വോയ്‌സ്, ഡാറ്റ പ്ലാനുകള്‍ അവതരിപ്പിക്കുക എന്നിവയാണ് കമ്പനികള്‍ക്ക് മുന്നിലുള്ള പോംവഴികള്‍. ജിയോയും സൗജന്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. അങ്ങനെയെങ്കില്‍ മറ്റ് കമ്പനികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

വോയ്‌സ് കോളുകള്‍

ജനുവരിയില്‍ ജിയോ 49 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം ജിവിതകാലം മുഴുവന്‍ സൗജന്യമായി വോയ്‌സ് കോളുകള്‍ വിളിക്കാന്‍ കഴിയും. മാത്രമല്ല 28 ദിവസം വരെ പ്രതിദിനം 1GB 4G ഡാറ്റയും ലഭിക്കും. രാജ്യത്തെ തന്നെ ഏറ്റവും ആകര്‍ഷകമായ പ്ലാന്‍ ആയിരുന്നു ഇത്.

ടെലികോം

മികച്ച സേവനം ഉറപ്പുനല്‍കുന്നതിനായി വന്‍തോതിലുള്ള നിക്ഷേപം നടത്തേണ്ട സാഹചര്യത്തിലാണ് ടെലികോം കമ്പനികള്‍. നിരക്ക് വര്‍ദ്ധന കൂടാതെ ഇത് സാധ്യമാവുകയില്ല.

ഇന്‍സ്റ്റാഗ്രാം പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നു

 

Best Mobiles in India

English Summary

Smartphone users, you may soon have to pay more for data and calls