വലിയ ബാറ്ററിയുമായി സ്മാര്‍ട്രോണിന്റെ പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തി


ഏവരും കേട്ടിട്ടുണ്ടാകും സ്മാര്‍ട്രോണ്‍ കമ്പനിയെ കുറിച്ച്. ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചര്‍ കമ്പനിയായ (OEM) സ്മാര്‍ട്രോണ്‍ തങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണായ സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പുറത്തിറക്കി.

ജനുവരി 17ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ ഫോണിന്റെ ഫ്‌ളാഷ് സെയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും. സ്മാര്‍ട്രോണിന്റെ 'പവേര്‍ഡ് ബൈ ട്രോണ്‍സ്' പദ്ധതിയുടെ ഭാഗമായാണ് ടി.ഫോണ്‍ പി നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ 7,999 രൂപയാണ് ഫോണിന്റെ വില.

ഡിസ്‌പ്ലേ

1280X720 പിക്‌സല്‍ റെസൊല്യൂഷനുളള 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയോടു കൂടിയ മെറ്റല്‍ ബോഡിയാണ് സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പിയ്ക്ക്. ഈ ഫോണിന്റെ ടി.ക്ലൗഡ് സേവനം വഴി 1TB ഫ്രീ ക്ലൗഡ് സ്റ്റോറേജും ഫോണില്‍ സൗജന്യമായി നല്‍കുന്നു. ഡ്യുവല്‍ നാനോ സിം സ്മാര്‍ട്രോണ്‍ പ്രവര്‍ത്തിക്കുന്നത് 7.1.1 നൗഗട്ടിലാണ്.

പ്രോസസര്‍

ഈ ഫോണില്‍ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 SoC ഉപയോഗിക്കപ്പെട്ടിരിക്കുന്നു. 3ജിബി റാം, 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണിനുളളത്. ഫിങ്കര്‍പ്രിന്റ് ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാനും ഫോണ്‍ അറ്റന്റ് ചെയ്യാനുമുളള സൗകര്യവും ഉണ്ടാകും.

32ജിബിയാണ് ഈ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് . ഹൈബ്രിഡ് ഡ്യുവല്‍ സിം കോണ്‍ഫിഗറേഷന്‍ വരുന്ന മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ ഇന്റേര്‍ണല്‍ മെമ്മറി വികസിപ്പിക്കാം.

2018ല്‍ നിങ്ങളെ ഞെട്ടിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

ബാറ്ററി/ കണക്ടിവിറ്റികള്‍

5000എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍സെറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി പിന്തുണയ്ക്കുന്ന ഈ ഫോണില്‍ ഒറ്റ ചാര്‍ജ്ജില്‍ തന്നെ രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ്.

സ്മാര്‍ട്രോണിന്റെ മികച്ച ബാറ്ററി പാക്ക് ഉപയോഗിച്ച് മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട്ബാന്‍ഡുകള്‍, ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍ എന്നിയും ചാര്‍ജ്ജ് ചെയ്യാം. കണക്ടിവിറ്റിയുടെ കാര്യത്തില്‍ സ്മാട്രോണിന് 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, OTG പിന്തുണയുളള മൈക്രോ-യുഎസ്ബി എന്നിവയാണ്.

Most Read Articles
Best Mobiles in India
Read More About: smartron smartphones news

Have a great day!
Read more...

English Summary

Smartron has launched its new smartphone called Smartron t.phone P. The phone will go on sale through Flipkart starting January 17 and price is Rs.7,999.