എസ്.എം.എസിനോട് വിട പറയാന്‍ സമയമായി!!!


ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ എസ്.എം.എസ്. സംവിധാനത്തിന് മരണമണി മുഴങ്ങുകയാണോ?. അടുത്തിടെ പുറത്തുവന്ന ചില പഠന റിപ്പോര്‍ട്ടുകളും കണക്കുകളും സൂചിപ്പിക്കുന്നത് അതാണ്. എസ്.എം.എസ്. ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Advertisement

കാരണമെന്തെന്നല്ലേ, എസ്.എം.എസിനെക്കാള്‍ ചെലവു കുറഞ്ഞതും സൗകര്യപ്രദമായതുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വന്നു എന്നതുതന്നെ. കിക്, വാട്‌സ് ആപ്, ബി.ബി.എം.ഫേസ് ബുക് മെസഞ്ചര്‍ തുടങ്ങി എസ്.എം.എസിന്റെ ഉപയോഗം സാധ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. പോരാത്തതിന് ആപ്പിളിന്റെ ഐ മെസേജ്, ഗൂഗിളിന്റെ ഐ.എം. സര്‍വീസ് എന്നിവയും ഉടന്‍ എത്താന്‍ പോകുന്നു.

Advertisement

എസ്.എം.എസ്. സംവിധാനം പോലെ സന്ദേശം കൈമാറാനും ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയെല്ലാം അയയ്ക്കാം എന്നതാണ് ഈ ആപ്ലിക്കേഷനുകളുടെ ഗുണം.

എസ്.എം.എസുകളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും ഈ ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ഡാറ്റാ കണക്ഷന്‍ മാത്രമുണ്ടായാല്‍ മതി ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍. ബാക്കിയെല്ലാം സൗജന്യമാണ്. വൈ-ഫൈ കണക്ഷന്‍ വ്യാപകമായതോടെ ഡാറ്റാ കണക്ഷനും ചെലവ് തീരെ കുറഞ്ഞു.

അതേസമയം മുന്‍പൊക്കെ സേവനദാദാക്കള്‍ സൗജന്യ എസ്.എം.എസും ഓഫറുകളുമൊക്കെ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അതും ഇല്ല.

Best Mobiles in India

Advertisement