510 കോടി വില വരുന്ന ഐഫോണുകൾ കടത്താൻ ഇവർ ഉപയോഗിച്ചത് ഡ്രോണുകൾ; അറസ്റ്റിലായത് 26 പേർ


ടെക്‌നോളജി കൊണ്ട് ഗുണങ്ങളുണ്ടെന്ന പോലെ ദോഷങ്ങളും ഉണ്ടെന്ന കാര്യം തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടല്ലോ. ആ കൂട്ടത്തിലേക്ക് ഇപ്പോഴിതാ ഇതും കൂടെ ചേർക്കാം. സംഭവം ഒന്നും രണ്ടും രൂപയുടെ പണിയല്ല ഇവർ ചെയ്തത്. മൊത്തം 500 കോടിയോളം രൂപയുടെ ഐഫോണുകളാണ് ഇവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കടത്തിയിരുന്നത്.

Advertisement

Image source: Legal Daily

Advertisement

ചൈനയിലാണ് സംഭവം. ഡ്രോണുകൾ ഉപയോഗിച്ച് ഹോങ്കോങിനും ഷെൻസനുമിടയിൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്. 15000ത്തോളം ഐഫോണുകളാണ് ഒരൊറ്റ രാത്രി കൊണ്ട് ഇവർ കടത്താൻ ശ്രമിച്ചത്.

അതിർത്തി കടത്താൻ ഇത്തരം മാർഗ്ഗങ്ങൾ ആളുകൾ ഉപയാഗിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ പുതിയൊരു ഉദാര കൂടിയായി ഇതിനെ കാണാം. ചൈനയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം പിടിച്ചെങ്കിലും വാർത്തയായതോടെ ഈ മാതൃക പലരും ഇനി പിന്തുടരാൻ സാധ്യതയുണ്ട് എന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല.

കേസിൽ ചൈനീസ് പോലീസ് മൊത്തം 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവർ ഏത് തരം ഡ്രോണുകളാണ് ഉപയോഗിച്ചത് എന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല. ഏതായാലും ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള കള്ളക്കടത്തും മോഷണവുമെല്ലാം വൈകാതെ തന്നെ നമ്മുടെ നാടുകളിലും ഇനി കണ്ടേക്കാം.

Advertisement

മൊത്തം 70 മെഗാപിക്സൽ ക്യാമറ, 256ജിബി, 8ജിബി.. വരുന്നു നോക്കിയയുടെ ബ്രഹ്‌മാണ്ഡ ഫോൺ

Best Mobiles in India

Advertisement

English Summary

Smugglers used aerial drones to sneak $80 million in iPhones into China.