ആംഗ്യഭാഷയെ വാക്കുകളാക്കുന്ന സോഫ്റ്റ്‌വെയര്‍



അടയാളവാക്യങ്ങളെ വാക്കുകളാക്കി മാറ്റാന്‍ സാധിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഗവേഷകര്‍ വികസിപ്പിച്ചെടുക്കുന്നു. ബധിരര്‍ക്ക് തങ്ങളുടെ ആശയം ആംഗ്യഭാഷ അറിയാത്തവരിലേക്ക് എത്തിക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിക്കും. ഇത് കൂടാതെ തൊഴില്‍മേഖലയിലും ബധിരര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിയൊരുക്കിയേക്കും.

പോര്‍ട്ടബിള്‍ സൈന്‍ ലാംഗ്വേജ് ട്രാന്‍സിലേറ്റര്‍ (പിഎസ്എല്‍ടി) എന്നാണ് ഈ പ്രോഗ്രാമിന്റെ പേര്. ഇതിനെ എല്ലാവിധ പോര്‍ട്ടബിള്‍ ഉത്പന്നങ്ങളിലും ഉള്‍ക്കൊള്ളിക്കാന്‍ തരത്തില്‍ സജ്ജമാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

Advertisement

ഈ പ്രവര്‍ത്തനം ലക്ഷ്യം കണ്ടാല്‍ ലാപ്‌ടോപ്, പിസി, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഉള്‍പ്പടെ എല്ലാ വിധ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്കും ഈ സോഫ്റ്റ്‌വെയറിനെ ഉള്‍പ്പെടുത്താനാകും.

Advertisement

ബ്രിട്ടണിലെ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പ്രോഗ്രാം തയ്യാറാക്കിയത്. അബര്‍ഡീനിന്റെ കീഴിലുള്ള ടെക്‌നാബ്ലിംഗ് എന്ന കമ്പനി അവതരിപ്പിച്ച ഒരു സാങ്കേതികവിദ്യയെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പ്രവര്‍ത്തനം. ഈ വര്‍ഷാവസാനത്തോടെ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കാനാണ് പദ്ധതി.

ഒരു വ്യക്തിയുടെ കൈകളുടെ വിവിധ ചലനങ്ങളോ അടയാളങ്ങളോ ഒരു സാധാരണ ക്യാമറ പകര്‍ത്തുന്നു. പിന്നീട് ഈ ചലനങ്ങളെ സോഫ്റ്റ്‌വെയര്‍ അക്ഷരമായി വിവര്‍ത്തനം ചെയ്യുന്നു. ഈ അക്ഷരങ്ങളെ ചേര്‍ത്തുവെച്ച് പിന്നീട് കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ വായിക്കാനും സാധിക്കും.

വിവിധ ആംഗ്യഭാഷകളെ ഈ പ്രോഗ്രാമിലേക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ലൈന്‍ ലാംഗ്വേജ് (ബിഎസ്എല്‍) എന്ന അടയാളഭാഷയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുുകെയില്‍ 70,000 ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഈ ഗവേഷണത്തില്‍ പങ്കെടുത്ത ഗവേഷകരിലൊരാളായ ജെയിംസ് ക്രിസ്റ്റിയും ബധിരനാണ്.

Advertisement

അഭിമുഖസംഭാഷണം നടത്തേണ്ടി വരുമ്പോഴും യാത്രാവേളകളിലും മറ്റും ഈ സങ്കേതത്തെ ഉപയോഗപ്പെടുത്തി ബധിരര്‍ക്ക് സമൂഹത്തില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകാന്‍ സാധിക്കും.


Best Mobiles in India

Advertisement