ലൂമിയ 800ലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ബാറ്ററി ആയുസ്സ് കൂട്ടുമെന്ന്



നോക്കിയ ലൂമിയ 800 സ്മാര്‍ട്‌ഫോണിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്. നാല് മാസത്തിനുള്ളില്‍ മൂന്നാമത്തെ അപ്‌ഡേറ്റാണ് ഇതിന് ലഭിക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ ബാറ്ററി ആയുസ്സ് വര്‍ധിക്കാന്‍ ഈ അപ്‌ഡേറ്റ് സഹായിക്കുമെന്ന് നോക്കിയ വ്യക്തമാക്കി. ലൂമിയ 800 സ്മാര്‍ട്‌ഫോണിനാണ് 1600.2487.8107.12070 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വേര്‍ഷന്‍ ലഭിക്കുക.

ഏപ്രില്‍ 18ന് ഈ അപ്‌ഡേറ്റ് ഇറക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 4, 11, 18 തിയ്യതികളിലായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉണ്ടാകും. 3ജി നെറ്റ്‌വര്‍ക്കുകളില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ അപ്‌ഡേറ്റ് കൂടുതല്‍ ഉപകാരപ്പെടുകയത്രെ. ഇത് ഓഡിയോയുടെ ശബ്ദം വര്‍ധിപ്പിക്കാനും കോള്‍ ഡിസ്‌കണക്റ്റിംഗ് പ്രശ്‌നം പരിഹരിക്കാനും സഹായിക്കും.

Best Mobiles in India

Advertisement